സൗദി അറേബ്യയും യുഎഇയുമായുള്ള കരാറുകൾ വീണ്ടും റദ്ധാക്കി; സൗദി അറേബ്യയും യുഎഇയുമായുള്ള ആയുധകരാര്‍ മരവിപ്പിച്ചതിനു പിന്നാലെ ഇരുരാജ്യങ്ങള്‍ക്കുമുള്ള ആയുധ വില്‍പ്പന നിര്‍ത്തിവയ്ക്കാനുള്ള തീരുമാനവുമായി ഇറ്റലി

ജോ ബെയ്ഡന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടം സൗദി അറേബ്യയും യുഎഇയുമായുള്ള ആയുധകരാര്‍ മരവിപ്പിച്ചതിനു പിന്നാലെ മറ്റൊരു വാർത്ത കൂടി പുറത്തത് വരുകയാണ്. സൗദി അറേബ്യയും യുഎഇയുമായുള്ള ആയുധ വില്‍പ്പന നിര്‍ത്തിവയ്ക്കാനുള്ള തീരുമാനവുമായി ഇറ്റലിയും രംഗത്ത് എത്തിയിരിക്കുന്നു. 18 മാസത്തോളം താത്ക്കാലികമായി മരവിപ്പിച്ച ശേഷമാണ് 2016ല്‍ ഒപ്പുവച്ച ആയുധ കരാര്‍ എന്നന്നേക്കുമായി ഉപേക്ഷിക്കാന്‍ ഇറ്റലി തീരുമാനിച്ചിരിക്കുന്നത്.
സൗദിയുടെയും യുഎഇയുടെയും നേതൃത്വത്തില്‍ യമനില്‍ നടക്കുന്ന യുദ്ധവും രക്തച്ചൊരിച്ചിലുമാണ് ഇരുരാജ്യങ്ങള്‍ക്കുമുള്ള ആയുധ വില്‍പ്പന അവസാനിപ്പിക്കാന്‍ ഇറ്റലിയെ പ്രേരിപ്പിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. സൗദി അറേബ്യയിലേക്കും യുഎഇയിലേക്കും മിസൈലുകളും എയര്‍ക്രാഫ്റ്റ് ബോംബുകളും കയറ്റി അയക്കാനുള്ള അധികാരം സര്‍ക്കാര്‍ പിന്‍വലിച്ചതായി പ്രഖ്യാപിക്കുകയാണെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ലുയിഗി ഡി മയോ പ്രസ്താവനയില്‍ വ്യക്തമാക്കി.
'ഞങ്ങളുടെ രാജ്യം നല്‍കുന്ന സമാധാനത്തിന്റെ വ്യക്തമായ സന്ദേശമാണിത്. മനുഷ്യാവകാശങ്ങളോടുള്ള ആദരവ് നിലനിര്‍ത്താന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്', അദ്ദേഹം പറയുകയുണ്ടായി. വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയില്‍ യമന്‍ യുദ്ധത്തിലെ പങ്കാളിത്തമാണ് ആയുധ വില്‍പ്പന അവസാനിപ്പിക്കാനുള്ള കാരണമെന്ന് പറഞ്ഞിട്ടില്ലെങ്കിലും 2019 ജൂലൈയില്‍ വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള കാരണമായി അതായിരുന്നു ചൂണ്ടിക്കാട്ടിയത്.
https://www.facebook.com/Malayalivartha