പ്രവാസികൾക്ക് ആശങ്ക നൽകി സൗദിക്ക് പിന്നാലെ കുവൈറ്റും; താത്കാലിക വിലക്ക് പ്രഖ്യാപിച്ചതോടെ പ്രവാസി ഇന്ത്യക്കാര്‍ ഏറെ ആശങ്കയില്‍, ഈമാസം 7 മുതൽ രണ്ടാഴ്ചത്തേക്ക് വിലക്ക്, പിന്നാലെ കടുത്ത നിബന്ധനകളും ഇറക്കി

ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക് പ്രഖ്യാപിച്ചതോടെ പ്രവാസി ഇന്ത്യക്കാര്‍ ഏറെ ആശങ്കയില്‍. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിമാന വിലക്ക് ഉടന്‍ നീങ്ങുമെന്ന പ്രതീക്ഷക്കിടെയാണ് യുഎഇ വഴിയുള്ള ട്രാൻസിറ്റ് യാത്രയ്ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനുപിന്നാലെ കുടുങ്ങിയത് നിരവധിപേരാണ്. ഈ ആശങ്കകൾക്കിടെ ഇതാ പ്രവാസികൾക്ക് കുവൈത്തിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ഈമാസം 7 മുതൽ രണ്ടാഴ്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ കുവൈത്ത് സ്വദേശികളുടെ അടുത്ത ബന്ധുക്കൾക്കും, കുവൈത്തികളുടെ ഗാർഹിക ജോലിക്കാർക്കും മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. രാജ്യത്ത് എത്തുന്ന സ്വദേശികൾക്കും ഗാർഹിക ജോലിക്കാർക്കും ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റയിനും ഇതോടൊപ്പം തന്നെ നിർബന്ധമാക്കിയിട്ടുണ്ട്. റെസ്റ്റോറന്റുകൾക്കും ഇത് ബാധകമാണ്. എന്നാൽ, ഭക്ഷണവസ്തുക്കളുടെ ഡെലിവറി അനുവദിക്കുന്നതാണ്.
കടുത്ത നിബന്ധനകളാണ് കുവൈറ്റ് സർക്കാർ മുന്നോട്ട് വച്ചിട്ടുള്ളത്. ഫാർമസികൾ ജംഇയകൾ, ആവശ്യസാധങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവക്കു നിയന്ത്രണം ബാധകമല്ല. റെസ്റ്റോറന്റുകൾ കഫെ എന്നിവിടങ്ങളിൽ രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ ഡെലിവറിയും ,ടേക്ക് എവേയും അനുവദിക്കുന്നതാണ് . സലൂൺ , ബ്യൂട്ടി പാർലർ, ഹെൽത്ത് ക്ലബ് എന്നിവ ഈമാസം ഏഴു മുതൽ പൂർണമായും അടച്ചിടുന്നതാണ്.
അതേസമയം കായിക പരിപാടികളും അനുവദിക്കില്ല ദേശീയ ദിനാഘോഷം ഉൾപ്പെടെ എല്ലാ ഒത്തുചേരലുകളും മന്ത്രിസഭ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിമാനത്താവളം പൂർണമായി അടക്കുന്നതും, ലോക്‌ഡോൺ ഏർപ്പെടുത്തുന്നതുമടക്കം കടുത്ത നടപടികളിലേക്ക് തൽക്കാലം കടക്കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം എന്നത്. വരും ദിവസങ്ങളിൽ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനങ്ങളിൽ മാറ്റം വരുത്താനുള്ള സാധ്യതയും ഉണ്ടെന്നാണ് സൂചന.
https://www.facebook.com/Malayalivartha