ഗൾഫ് രാഷ്ട്രങ്ങൾ പതറുന്നു; അപ്രതീക്ഷിത നീക്കത്തിൽ പകച്ച് പ്രവാസികൾ; ആവശ്യമായി വന്നാല്‍ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കാൻ തീരുമാനം, ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ് ഭീതിയിൽ ഖത്തർ, കടുത്ത നിയന്ത്രണങ്ങൾ പുറപ്പെടുത്തിവച്ച് അധികൃതർ

ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ് ബ്രിട്ടിന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചതിനുപിന്നാലെ ഖത്തറില്‍ എത്തിയതായി ഏറെക്കുറെ ഉറപ്പാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ആയതിനാൽ തന്നെ രാജ്യം കൂടുതല്‍ കടുത്ത നിയന്ത്രണത്തിലേക്കു നീങ്ങാന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിക്കുകയുണ്ടായി. ആവശ്യമായി വന്നാല്‍ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കാനാണ് തീരുമാനം. നിയന്ത്രണങ്ങൾ ഇപ്രകാരമാണ്.
1. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും 80 ശതമാനത്തിലേറെ ജീവനക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യരുത്. ബാക്കിയുള്ള 20 ശതമാനം പേര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യണം.
2. ഓഫീസ് യോഗങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 15 കവിയരുത്. മാത്രമല്ല എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചാണ് മീറ്റിംഗുകള്‍ ആസൂത്രണം ചെയ്യേണ്ടത്.
3. പുറത്തേക്ക് പോകുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കണം. ഒറ്റയ്ക്ക് വാഹനമോടിക്കുന്നവര്‍ക്ക് ഇളവുകൾ ഉണ്ട്.
4. കൊവിഡ് നിരീക്ഷണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഇഹ്തിറാസ് അപ്ലിക്കേഷന്‍ നിര്‍ബന്ധമായും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.
5. പള്ളികളിലെ നിത്യേനയുള്ള നമസ്‌കാരവും വെള്ളിയാഴ്ച പ്രാര്‍ഥനയും തുടരുന്നതാണ്. ടോയ്ലറ്റുകളും അംഗശൂചീകരണ സൗകര്യങ്ങളും ലഭിക്കുന്നതല്ല.
6. സന്ദര്‍ശനങ്ങളിലും അനുശോചന യോഗങ്ങളിലും മറ്റ് ഒത്തുചേരലുകളിലും അടച്ചിട്ട സ്ഥലങ്ങളാണെങ്കില്‍ അഞ്ചില്‍ കൂടുതലും തുറന്ന സ്ഥലങ്ങളാണെങ്കില്‍ 15 ല്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകരുത്.
7. ശീതകാല ക്യാമ്പുകളില്‍ 15 ല്‍ കൂടുതല്‍ അരുത്.
8. വീട്ടിലോ മജ്ലിസിലോ നടക്കുന്ന വിവാഹങ്ങള്‍ ഒഴികെ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചതും തുറന്നതുമായ മറ്റു സ്ഥലങ്ങളില്‍ വിവാഹ പാര്‍ട്ടികള്‍ അനുവദിക്കുന്നതല്ല. വീട്ടിലോ മജ്ലിസിലോ ആണെങ്കില്‍ അടച്ചിട്ട സ്ഥലങ്ങളില്‍ അടുത്ത ബന്ധുക്കളായ 10 പേരും തുറന്ന സ്ഥലങ്ങളില്‍ 20 പേരും മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. അതിനും ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നേടിയിരിക്കണം.
9. പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍, കോര്‍ണിഷ് എന്നിവിടങ്ങളിലെ കളിസ്ഥലങ്ങളും കായിക സൗകര്യങ്ങളും അടയ്ക്കുന്നതാണ്. പരമാവധി 15 പേര്‍ മാത്രമേ കൂടിനില്‍ക്കാവൂ.
10. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരെ പാടുള്ളൂ. കുടുംബാംഗങ്ങള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.
11. ബസ്സുകളില്‍ സീറ്റുകളുടെ പകുതി ആളുകൾക്ക് മാത്രമേ പ്രവി ഈശാനം ഉള്ളു.
12. സീറ്റിംഗ് കപ്പാസിറ്റിയുടെ 30% യാത്രക്കാരുമായി മെട്രോ സേവനങ്ങള്‍ തുടരുന്നതാണ്.
13. ഡ്രൈവിംഗ് സ്‌കൂളുകളുടെ ശേഷി പരമാവധി 25% ആയി കുറയ്ക്കേണ്ടതാണ്.
14. സിനിമാശാലകളുടെയും തീയറ്ററുകളുടെയും പ്രവര്‍ത്തനം 30 ശതമാനം ശേഷിയില്‍ തുടരുന്നതാണ്. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ല.
15. വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍, നഴ്‌സറികളള്‍, ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ശേഷിയുടെ 30% മാത്രം ഉണ്ടാകണം.
16. പൊതു മ്യൂസിയങ്ങളിലും ലൈബ്രറികളിലം ശേഷിയുടെ 50% മാത്രം ഉണ്ടാകണം.
17. പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് ടീമുകള്‍ക്കുള്ള പരിശീലനം ഓപ്പണ്‍ സ്‌പേസുകളില്‍ പരമാവധി 40 ആളുകള്‍ക്കും അടച്ച സ്ഥലങ്ങളില്‍ പരമാവധി 20 പേര്‍ക്കും മാത്രം ഉണ്ടായിരിക്കണം.
18. കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നേടണം. അടച്ച സ്ഥലങ്ങളില്‍ പൊതുജനങ്ങളുടെ സാന്നിധ്യം നിരോധിക്കുകയും തുറസ്സായ സ്ഥലങ്ങളില്‍ അവരുടെ സാന്നിധ്യം പരമാവധി 20 ശതമാനം വരെ അനുവദിക്കുകയും ചെയ്യുന്നതാണ്.
19. എക്‌സിബിഷനുകള്‍, കോണ്‍ഫറന്‍സുകള്‍, വിവിധ പരിപാടികള്‍ എന്നിവ നടത്താന്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി തേടിയിരിക്കണം.
20. 50 ശതമാനത്തില്‍ കവിയാത്ത ശേഷിയില്‍ വാണിജ്യ സമുച്ചയങ്ങളുടെ പ്രവര്‍ത്തനം തുടരുന്നതാണ്. വാണിജ്യ സമുച്ചയങ്ങള്‍ക്കുള്ളിലെ എല്ലാ സാധാരണ റെസ്റ്റോറന്റുകളിലും ഡൈനിങ് അവസാനിപ്പിക്കുകയും ചെയ്യും. പുറത്ത് ഡെലിവറി നല്‍കാനോ പാര്‍സല്‍ വാങ്ങി പോകാനോ അനുവദിക്കുന്നതാണ്.
https://www.facebook.com/Malayalivartha