കടുത്ത നിയന്ത്രണങ്ങളിലേക്ക് ഗൾഫ് രാഷ്ട്രങ്ങൾ; സൗദിയും കുവൈറ്റും തങ്ങളുടെ അതിർത്തികൾ അടച്ചു, ഒമാനിൽ നടത്തിയ പഠനത്തിൽ കോവിഡിന്റെ അപൂർവ വകഭേദം, കായിക മത്സരങ്ങൾ, പ്രദർശനങ്ങൾ, മറ്റു പൊതുപരിപാടികൾ എന്നിവ വിലക്കി, ഒമാനില്‍ കൊവിഡ് നിയന്ത്രണം പാലിക്കാത്തതിന് സ്വദേശിക്ക് ജയില്‍ ശിക്ഷ , ജാഗ്രതയോടെ പ്രവാസികൾ

കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് ഗൾഫ് രാഷ്ട്രങ്ങൾ കടക്കുകയാണ്. സൗദിയും കുവൈറ്റും തങ്ങളുടെ അതിർത്തികൾ അടയ്ക്കുകയുണ്ടായി. ഒമാനിൽ നടത്തിയ പഠനത്തിൽ കോവിഡിന്റെ അപൂർവ വകഭേദം കണ്ടെത്തിയിരിക്കുകയാണ്. കോവിഡ് വകഭേദങ്ങളുടെ ജനിതക ഘടന വിലയിരുത്താൻ നിസ്വ സർവകലാശാലയും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഇത്തരത്തിൽ കണ്ടെത്തിയിരിക്കുന്നത്.
പിന്നാലെ ഇതാ തിങ്കളാഴ്ച വൈകിട്ട് 6 വരെ കര അതിർത്തികൾ അടയ്ക്കുകയുണ്ടായി. കായിക മത്സരങ്ങൾ, പ്രദർശനങ്ങൾ, മറ്റു പൊതുപരിപാടികൾ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി. ലോക്‌ഡൗൺ പരിഗണനയിൽ ഇല്ല. അടിയന്തര സാഹചര്യമുണ്ടായാലേ വിമാനത്താവളം അടച്ചിടൂ എന്നും അധികൃതർ വ്യക്തമാക്കി.
അതോടൊപ്പം തന്നെ ഒമാനില്‍ കൊവിഡ് നിയന്ത്രണം പാലിക്കാത്തതിന് സ്വദേശിക്ക് ജയില്‍ ശിക്ഷ നൽകുകയുണ്ടായി. വടക്കൻ ശർഖിയ ഗവര്‍ണറേറ്റിലാണ് ഒമാനി പൗരന് മൂന്നു മാസത്തെ തടവ് ശിക്ഷ നൽകിക്കൊണ്ട് പ്രാഥമിക കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനമേര്‍പ്പെടുത്തിയിരുന്ന കാലയളവിൽ സുപ്രിം കമ്മറ്റിയുടെ തീരുമാനങ്ങൾ ലംഘിച്ചതിനാണ് കോടതിയുടെ ശിക്ഷ എന്നത്. ഇയാളുടെ പേരും ചിത്രവും അധികൃതര്‍ പുറത്തുവിടുകയും ചെയ്‍തു. ഇതിനുപിന്നാലെ എല്ലാവര്ക്കും മുന്നറിയിപ്പും നൽകി.
https://www.facebook.com/Malayalivartha