ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്ക് രാജ്യത്തേക്ക് പ്രവാസികൾക്ക് വിലക്ക് എര്‍പ്പെടുത്തി കുവൈറ്റ്; ലോക്ഡൗണിലേക്ക് പോകുമോ എന്ന പേടിയിൽ സ്വദേശികളും വിദേശികളും, ദുബായില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ആയിരക്കണക്കിന് മലയാളികള്‍ കുടുങ്ങി, ഒമാനിലോ ബഹ്‌റൈനിലോ വിസിറ്റിങ്ങ് വിസ എടുത്തു സൗദിയിലേക്ക് പ്രവേശിക്കണമെങ്കില്‍ അവിടെയും 14 ദിവസം

കൊറോണ വ്യാപന പ്രതിസന്ധി മുൻനിർത്തി ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്ക് രാജ്യത്തേക്ക് പ്രവാസികൾക്ക് വിലക്ക് എര്‍പ്പെടുത്തി കുവൈറ്റ് രംഗത്ത്. നിയന്ത്രിക്കാന്‍ സാധിക്കാത്ത തരത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കുവൈറ്റില്‍ കുറച്ചു ദിവസങ്ങളായി കൊവിഡ് കേസുകള്‍ ഉയരുകയാണ്. രാജ്യം ഇപ്പോള്‍ ലോക്ഡൗണിലേക്ക് പോകുമോ എന്ന പേടിയിലാണ് സ്വദേശികളും വിദേശികളും. എന്നാല്‍ ഇതിനെ കുറിച്ച് അധികൃര്‍ കാര്യമായ വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിയന്ത്രണാതീതമായി കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചാല്‍ മാത്രമായിരിക്കും ശക്തമായ നടപടിയിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളു എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഇതേതുടർന്ന് സൗദിയിലേക്കും കുവൈറ്റിലേക്കും വരാനായി ദുബായില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ആയിരക്കണക്കിന് മലയാളികള്‍ കുടുങ്ങിയിരിക്കുകയാണ്. തുടർ താമസത്തിനും ഭക്ഷണത്തിനും വരെ പ്രയാസപ്പെടുന്ന സ്ഥിതിയാണ് പലർക്കുമുള്ളത് തന്നെ. നേരത്തെ യാത്രാ പ്രതിസന്ധി ഉണ്ടായപ്പോൾ രംഗത്തു വന്ന സന്നദ്ധ സംഘടനകളും ഇത്തവണ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് കഴിയുന്നത്. കോവിഡ് സാഹചര്യത്തിൽ യാത്രാവിലക്ക് അനിശ്ചിത കാലത്തേക്ക് നീണ്ടേക്കുമെന്ന ആശങ്കയും ശക്തമായിരിക്കുകയാണ്. നിര്‍ബന്ധിത ക്വാറന്റൈന്‍ കഴിയുന്നവരടക്കം ഇനി എന്നു എത്തിച്ചേരാൻ സാധിക്കുമെന്ന ആശങ്കയിലാണ്. അതേസമയം ഒമാനിലോ ബഹ്‌റൈനിലോ വിസിറ്റിങ്ങ് വിസ എടുത്തു സൗദിയിലേക്ക് പ്രവേശിക്കണമെങ്കില്‍ അവിടെയും 14 ദിവസം കഴിയണം.
അതോടൊപ്പം തന്നെ സൗദിയില്‍ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചേക്കുമെന്നും പലരും വിലയിരുത്തപ്പെടുന്നു. യു.എ.ഇയില്‍ ദിവസവും കോവിഡ് മരണവും കോവിഡ് ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിച്ച സാഹചര്യത്തിലാണ് യു.എ.ഇയെ സൗദി യാത്രാവിലക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാൽ സൗദിയില്‍ നിന്ന് മിക്ക രാജ്യങ്ങളിലേക്കും വിമാനങ്ങള്‍ പുറപ്പെടുന്നുണ്ട്. ലോക്ക് ഡൗണിന് ശേഷം ഇത് രണ്ടാംതവണയാണ് സൗദി യു.എ.ഇക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ പ്രഖ്യാപിച്ച അപ്രതീക്ഷിത വിലക്ക് മൂലം15 ദിവസത്തോളം മലയാളികളടക്കമുള്ള പ്രവാസികൾക്ക് യു.എ.ഇയില്‍ അധികം കഴിയേണ്ടിവന്നു.
https://www.facebook.com/Malayalivartha