പ്രവാസിയാകളുടെ കരണത്തടിച്ച് ഗൾഫ് രാഷ്ട്രം; കുവൈത്തിന് പുറത്ത് കുടുങ്ങിപ്പോയ 1,82,393 പ്രവാസികളുടെ ഇഖാമ റദ്ദായി, ഇവർക്ക് കുവൈത്തിലേക്ക് വരാൻ കഴിയില്ല, ഇനി പ്രവാസികൾക്ക് ഏക പ്രതീക്ഷ എൻട്രി വിസ അനുവദിക്കാനുള്ള സാധ്യത മാത്രം

രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കുവൈറ്റ് അധികൃതര്‍. ഞായറാഴ്ച മുതല്‍ സ്വദേശികള്‍ അല്ലാത്തവര്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതായുള്ള തീരുമാനത്തിന് പിന്നാലെ ഇതാ മറ്റൊരു വാർത്ത കൂടി. കൊറോണ വ്യാപനത്തിന് പിന്നാലെ കുവൈത്തിന് പുറത്ത് കുടുങ്ങിപ്പോയ 1,82,393 പ്രവാസികളുടെ ഇഖാമ റദ്ദായതായി താമസകാര്യ വകുപ്പ് മേധാവി ബ്രിഗേഡിയർ ജനറൽ ഹമദ് അൽ തവാല കഴിഞ്ഞ ദിവസം വ്യക്തമാക്കി.
2020 മാർച്ച് 12 മുതൽ 2021 ജനുവരി 10 വരെയുള്ള കണക്കാണിത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതുവരെയുള്ള തീരുമാനം അനുസരിച്ച് ഇവർക്ക് കുവൈത്തിലേക്ക് തിരികെ എത്താൻ സാധിക്കുന്നതല്ല. ഇതിനുപിന്നാലെ കോവിഡ് കാലത്തെ പ്രതിസന്ധി പരിഗണിച്ച് പ്രത്യേക മാനുഷിക പരിഗണനയിൽ എൻട്രി വിസ അനുവദിക്കാനുള്ള സാധ്യതയാണ് ഏക പ്രതീക്ഷ.
അവധിക്ക് നാട്ടിൽ എത്തി വിമാന സർവിസ് ഇല്ലാത്തതിനാൽ തിരിച്ചുവരാൻ കഴിയാത്തവരാണ് ഇവരിൽ ഏറെയും. യു.എ.ഇ, തുർക്കി ഉൾപ്പെടെ ഇടത്താവളങ്ങളിൽ ക്വാറൻറീൻ കഴിഞ്ഞ് കുവൈത്തിലേക്ക് വരാൻ സാമ്പത്തിക ശേഷിയുള്ളവർ ഇത്തരത്തിൽ എത്തിച്ചേരുകയുണ്ടായി. എന്നാൽ ചെറിയ വരുമാനക്കാരാണ് പ്രതിസന്ധിയിലായത്. കോവിഡ് പ്രതിസന്ധിയിൽ ഇവിടത്തെ തൊഴിൽ അനിശ്ചിതത്വത്തിലായതിനാൽ ഇനി വരേണ്ടെന്ന് തീരുമാനിച്ചവരും ഏറെയുണ്ടെന്നാണ് കണക്ക്. തൊഴിലാളി നാട്ടിലാണെങ്കിലും സ്പോൺസർക്ക് ഓൺലൈനായി ഇഖാമ പുതുക്കാൻ അവസരമുണ്ടായിരുന്നു. ഇത് ഉപയോഗപ്പെടുത്താത്തവർക്കാണ് ഇഖാമയില്ലാതായിരിക്കുന്നത്. അശ്രദ്ധയോ അലംഭാവമോ കാരണം ചെയ്യാതിരുന്നവരും സ്പോൺസർ ഇഖാമ പുതുക്കി നൽകാൻ തയാറാകാതിരുന്നവരും പ്രതിസന്ധിയിലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha