കൂടുതല്‍ നിയന്ത്രണങ്ങളുമായി ഗൾഫ്; കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്ന ജീവനക്കാരുടെ 15 ദിവസത്തെ ശമ്പളം കട്ട് ചെയ്യും, ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്

കൊവിഡ് വ്യാപനം ഒരിടവേളയ്ക്ക് ശേഷം വീണ്ടും ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കുവൈറ്റ്. ഏതുവിധേനയും കൊറോണ വ്യാപനം തടയുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്ന ജീവനക്കാരുടെ 15 ദിവസത്തെ ശമ്പളം കട്ട് ചെയ്യാനാണ് സിവില്‍ സര്‍വീസ് കമ്മീഷന്റെ തീരുമാനം എന്നത്. കൊവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കാന്‍ ജീവനക്കാര്‍ ബാധ്യസ്ഥരമാണെന്നും അല്ലാത്തവര്‍ക്കെതിരെ ശമ്പളം പിടിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. കൊവിഡ് പ്രോട്ടോകോള്‍ ലംഘനം രാജ്യത്തെ സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചുള്ള നിയമലംഘനമായി കണക്കാക്കുമെന്നും കമ്മീഷന്‍ ഓര്‍മിപ്പിക്കുകയുണ്ടായി.
എന്നാൽ ഒറ്റയടിക്ക് 15 ദിവസത്തെ ശമ്പളം പിടിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്തവരെ ആദ്യം താക്കീത് നല്‍കി വിട്ടയയ്ക്കുന്നതാണ്. അത് ആവര്‍ത്തിച്ചാല്‍ ഒരു ദിവസത്തെ ശമ്പളം പിടിക്കുന്നതായിരിക്കും. നിയമലംഘനം തുടരുകയാണെങ്കില്‍ 15 ദിവസം വരെയുള്ള ശമ്പളം കുറയ്ക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ ഇറക്കിയ സര്‍ക്കുലര്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാധകമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha