പുതിയ വിസകൾക്ക് കടക്കാൻ കടമ്പ ഏറെ; ഇനിമുതൽ കുവൈത്തിലേക്കുള്ള എല്ലാ വിസകളും അനുവദിക്കുക കൊറോണ സമിതിയുടെ അനുമതിയോടെ മാത്രം, നാട്ടില്‍ കുടുങ്ങിയ 1,82,393 പ്രവാസികളുടെ ഇഖാമ റദ്ദായി, ഒന്നുമറിയാതെ പ്രവാസികൾ

കൊറോണ വ്യാപനത്തിന് പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിച്ച പ്രവാസലോകം പ്രവാസികൾക്ക് ആശങ്കയാകുകയാണ്. നിരവധി നിയന്ത്രണങ്ങളാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഇപ്പോഴിതാ കുവൈത്തിലേക്കുള്ള എല്ലാ വിസകളും കൊറോണ സമിതിയുടെ അനുമതിയോടെ മാത്രമേ അനുവദിക്കൂവെന്ന് വ്യക്തമാക്കുകയാണ് അതികൃതർ. കോവിഡ് കാലത്തെ സവിശേഷ സാഹചര്യത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തിയാണ് കൊറോണ സമിതി നിലവിൽ രൂപവത്കരിച്ചത്. പുതിയ വിസ അനുവദിച്ച് തുടങ്ങുന്നത് കാത്തുകഴിയുന്ന നിരവധി വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്. മാത്രമല്ല നാട്ടില്‍ കുടുങ്ങിയ 1,82,393 പ്രവാസികളുടെ ഇഖാമ റദ്ദായി.
2020 മാര്‍ച്ച് 12 മുതല്‍ 2021 ജനുവരി 10 വരെയുള്ള കണക്കാണിത് പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ ഇതുവരെയുള്ള തീരുമാനം അനുസരിച്ച് ഇവര്‍ക്ക് കുവൈത്തിലേക്ക് വരാന്‍ സാധിക്കുന്നതല്ല. കോവിഡ് കാലത്തെ പ്രതിസന്ധി പരിഗണിച്ച് പ്രത്യേക മാനുഷിക പരിഗണനയില്‍ എന്‍ട്രി വിസ അനുവദിക്കാനുള്ള സാധ്യതയാണ് ഏക പ്രതീക്ഷ എന്നത്. അല്ലെങ്കില്‍ പുതിയ വിസ അനുവദിച്ചുതുടങ്ങണം. ഇത്തരത്തിൽ അവധിക്ക് നാട്ടില്‍പോയി വിമാന സര്‍വിസ് ഇല്ലാത്തതിനാല്‍ തിരിച്ചുവരാന്‍ കഴിയാത്തവരാണ് ഇവരില്‍ ഏറെയും. വിദേശി സാന്നിധ്യം കുറച്ച് ജനസംഖ്യാ സന്തുലനം സാധ്യമാക്കാന്‍ യത്നിക്കുന്ന കുവൈത്ത് അധികൃതര്‍ കരുതലോടെ മാത്രമേ പുതിയ വിസ നൽകുകയുള്ളൂ.
അതോടൊപ്പം തന്നെ രാജ്യത്തിന് അത്യാവശ്യമായ തൊഴിലാളികളെ മാത്രം റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുകയെന്നതാണ് ഇപ്പോഴത്തെ നയം. ഉന്നതവിദ്യാഭ്യാസമില്ലാത്തവരെ ഒഴിവാക്കി തൊഴില്‍വിപണിയുടെ ഗുണമേന്മ വര്‍ധിപ്പിക്കാനും അധികൃതര്‍ ലക്ഷ്യമിടുകയാണ്. മാത്രമല്ല സ്വദേശവത്കരണവും കടുപ്പിക്കുകയുണ്ടായി. തൊഴിലാളി നാട്ടിലാണെങ്കിലും സ്പോണ്സര്ക്ക് ഒാണ്‍ലൈനായി ഇഖാമ പുതുക്കാന്‍ അവസരമുണ്ടായിരുന്നു. ഇത് ഉപയോഗപ്പെടുത്താത്തവര്‍ക്കാണ് ഇഖാമ റദ്ദായത്.
https://www.facebook.com/Malayalivartha