സൗദിയില്‍ ചിലയിടങ്ങളില്‍ മഴ ലഭിച്ചു; വ്യാഴാഴ്ച മുതലേ ചിലയിടങ്ങളില്‍ മഴ തുടങ്ങി, ജിദ്ദയില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ആകാശം മൂടിക്കെട്ടി, വെള്ളിയാഴ്ച രാത്രി 10 വരെ മക്ക മേഖലയുടെ വിവിധ ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ അധികൃതര്‍ മുന്നറിയിപ്പ് നൽകി

സൗദിയില്‍ ചിലയിടങ്ങളില്‍ മഴ ലഭിക്കുകയുണ്ടായി. തണുപ്പ് നകുറയുന്നതിന്റെ സൂചന. ജിദ്ദ, മക്ക, തബൂക്ക്, അല്‍ഉല, ഹാഇല്‍, അറാര്‍, തുറൈഫ്, അല്‍ജൗഫ് തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ ലഭിച്ചത്. വ്യാഴാഴ്ച മുതലേ ചിലയിടങ്ങളില്‍ മഴ പെയ്തിരുന്നു. മാത്രമല്ല, ജിദ്ദയില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നു. ഇടക്കിടെ ചാറ്റല്‍ മഴയുണ്ടായിന്നു. എന്നാൽ ഉച്ചക്കുശേഷമാണ് മഴ കനത്തത്. അതേസമയം ഹായില്‍, ഖസിം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, ജസാന്‍, അല്‍-ജൗഫ് എന്നിവിടങ്ങളില്‍ ഇടിമിന്നലും മഴയും പൊടിക്കാറ്റുമുണ്ടാകാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ വകുപ്പ് അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ മക്കയുടെ വിവിധ ഭാഗങ്ങളിലും മഴയുണ്ടായി. വെള്ളിയാഴ്ച രാത്രി 10 വരെ മക്ക മേഖലയുടെ വിവിധ ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. തബൂക്ക് പട്ടണത്തിലും ഉള്‍പ്രദേശങ്ങളിലും നല്ല മഴ ലഭിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ചയാണ് മേഖലയുടെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തബൂക്ക് പട്ടണത്തിന് തെക്ക് വാഹനത്തിനുള്ളില്‍ കുടുങ്ങിയ നാലു സ്വദേശികളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. കിങ് ഫൈസല്‍ എയര്‍ബേസുമായി സഹകരിച്ച് ഹെലികോപ്ടറിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha