യാത്ര സുഖമമാക്കാൻ ഗൾഫ് വിമാനക്കമ്പനികൾ; ഡിജിറ്റൽ പാസ്പോർട്ട് സാധ്യമാക്കുന്നതിനായി ഗൾഫ് മേഖലയിലെ മൂന്നു പ്രധാന വിമാന കമ്പനികൾ രംഗത്ത്, യാത്രയ്ക്കു മുൻപുള്ള പരിശോധനകൾ വാക്സിൻ സ്വീകരിച്ച വിവരങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തുന്നതാണ്, എയർലൈനുകൾക്ക് വളരെ സുഖകരമായി ഉപയോഗപ്പെടുത്താനാകും
കൊറോണ വ്യാപനത്തെ തുടർന്ന് ഈ പശ്ചാത്തലത്തിൽ ഏവരുടെയും യാത്ര സുഖമമാക്കാൻ സഹായിക്കുന്ന ഡിജിറ്റൽ പാസ്പോർട്ട് സാധ്യമാക്കുന്നതിനായി ഗൾഫ് മേഖലയിലെ മൂന്നു പ്രധാന വിമാന കമ്പനികൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഐഎടിഎയുടെ ട്രാവൽ പാസ് പ്രകാരമുള്ള ഡിജിറ്റൽ പാസ്പോർട്ടിനു വേണ്ടി എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്സ് എന്നീ സുപ്രധാന എയർലൈനുകളാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. യാത്രയ്ക്കു മുൻപുള്ള പരിശോധനകൾ വാക്സിൻ സ്വീകരിച്ച വിവരങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്താൻ സാധിക്കുകയും ചെയ്യും.
അതോടൊപ്പം തന്നെ വിമാനത്താവളങ്ങളിലെ പരിശോധനകൾ എളുപ്പത്തിൽ നടത്താൻ ഡിജിറ്റൽ പാസ്പോർട്ട് കൊണ്ടാകുമെന്നാണ് കരുതുന്നത്. ഐഎടിഎയുടെ നേതൃത്വത്തിലുള്ള ട്രാവൽ പാസ്പോർട്ട് സംവിധാനം കോവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഒറ്റപ്ലാറ്റ്ഫോമിൽ തീർക്കാവുന്ന രീതിയിലുള്ളതാണ് എന്നതാണ് പ്രത്യേകത. ഓപ്പൺ സോഴ്സ് മൊബൈൽ ആപ്പ് എന്ന നിലയ്ക്കാണ് ട്രാവൽ പാസ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് എയർലൈനുകൾക്ക് വളരെ സുഖകരമായി ഉപയോഗപ്പെടുത്താൻ സാധിക്കും.
ഏറെ ക്ലേശകരമായ ക്ലോസ്ഡ് സോഴ്സ് രീതിയല്ല എന്നുള്ളതാണ് ഇതിന്‍റെ പ്രത്യേകതയെന്ന് ഒലിവർ വൈമാൻ പബ്ലിക് പോളിസി ആൻഡ് ഇക്കണോമിക്ക് ഡെവലപ്മെന്‍റ് പാർട്നർ മാത്യു ഡി ക്ലാർക്ക് വ്യക്തമാക്കി. ഏറെക്കുറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം പോലെ പ്രവർത്തിക്കുന്നതാണ് ഈ ആപ്പ് എന്നത്. എയർലൈനുകൾക്കും എയർപോർട്ടിലും നൽകേണ്ട വിവരങ്ങൾ യാത്രക്കാർക്ക് ഇതിൽ അപ്‌ലോഡ് ചെയ്യാൻ സാധിക്കും.
https://www.facebook.com/Malayalivartha