പ്രവാസികളെ പുറത്താക്കാൻ സൗദിയുടെ ഇരുട്ടടി; കൊറോണ വ്യാപനത്തിന്റെ പേരിൽ അഞ്ചു മാസത്തിലേറെയായി ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി, സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ സൗദിവല്‍ക്കരണം ശക്തിപ്പെടുത്താന്‍ ഭരണകൂടം, ഇന്ത്യന്‍ പ്രവാസികളെ പരമാവധി ഒഴിവാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണോ ഈ നടപടിയെന്നാണ് പ്രവാസികളിൽ ഉയര്‍ന്നുവരുന്ന സംശയം

പ്രവാസികൾ ഗൾഫ് മേഖലയുടെ അപ്രതീക്ഷിത വിലക്കിൽ ആകെ വലയുകയാണ്. കൊറോണ വ്യാപനത്തിന്റെ പേരിൽ അഞ്ചു മാസത്തിലേറെയായി ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് സൗദി അറേബ്യ. എന്നാൽ ഈ നടപടി ഗൂഢാലോചനയുടെ ഭാഗമാണോ എന്ന വിധത്തിൽ നിരവധി സംശയങ്ങളാണ് പല പ്രവാസികളിൽ നിന്നും നിന്നും ഉയരുന്നത്. ഇതുകൂടാതെ മാസങ്ങളായി സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ സൗദിവല്‍ക്കരണം ശക്തിപ്പെടുത്താന്‍ ഭരണകൂടം നടപടികൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ പ്രവാസികളെ പരമാവധി ഒഴിവാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണോ ഈ നടപടിയെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന സംശയം എന്നത്. ഇന്ത്യ ഉൾപ്പടെ 20 രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് മൂലം പ്രവാസികൾ കടുത്ത ദുരിതത്തിലാണ്. ഇതിൽ യുഎഇയും ഉൾപ്പെടുന്നതിനാൽ തന്നെ ദുബായ് വഴി പോകാൻ കാത്തിരുന്ന പ്രവാസികൾ അവതാളത്തിലായി.
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മാസങ്ങളായി തുടരുന്ന വിലക്കു കാരണം സൗദിയിലേക്ക് തിരിച്ചുപോവാനാവാതെ നാട്ടില്‍ കുടുങ്ങുകയും ജോലി നഷ്ടമാവുകയും ചെയ്ത മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ ദുരിതത്തിലാണ്. എന്നാൽ സൗദിയുടെ ഈ തീരുമാനത്തില്‍ രോഷാകുലരായ പ്രവാസികള്‍ തന്നെയാണ് സൗദിയിലെ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരമൊരു സംശയം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. സൗദിയിലെ പ്രവാസി ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്നതിനാല്‍ അവരുടെ എണ്ണം പരമാവധി കുറയ്ക്കുകയെന്ന നയത്തിന്റെ ഭാഗമായാണോ നടപടി എന്നാണ് പലരും ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ മഹാമാരിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ വിദേശികളുടെ എണ്ണം പരമാവധി കുറയ്ക്കുകയും സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാനാണ് ഭരണകൂടത്തിന്റെ നിലവിലെ പദ്ധതി എന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ തൊഴില്‍ മേഖലകള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് ഭരണകൂടം കഴിഞ്ഞ ദിവസങ്ങളിലായി തീരുമാനമെടുക്കുകയും ചെയ്തിരുന്നു ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രവേശനം നിഷേധിച്ച സൗദിയുടെ നടപടിയെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത് തന്നെ. ഇതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് ലഭ്യമാക്കാനും സാധിക്കും.
https://www.facebook.com/Malayalivartha