Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

വർഷങ്ങൾക്ക്‌ മുൻപേ പൂട്ടിപ്പോയ കമ്പനിയുടെ പേരിൽ സംഭവിച്ചത്; വ്യാജ ഓഫറിൽ കുരുങ്ങി രണ്ട് മലയാളി യുവാക്കൾക്ക് പണം നഷ്ടപ്പെട്ടു, ദുബായിലെത്തിയതോടെയാണ് തട്ടിപ്പിന് ഇരയായ വിവരം അറിയുന്നത്

28 FEBRUARY 2021 04:19 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകത്ത് ജോലി ആഗ്രഹിക്കുന്നവർ പലപ്പോഴും പല ചതികളിലും പെട്ടുപോകാറുണ്ട്. അത്തരത്തിൽ ഒരു സംഭവം ആണ് ഇപ്പോൾ റിപോർട്ട് ചെയ്യുന്നത്. വർഷങ്ങൾക്ക്‌ മുൻപേ പൂട്ടിപ്പോയ കമ്പനിയുടെ പേരിലുള്ള വ്യാജ ഓഫറിൽ കുരുങ്ങി രണ്ട് മലയാളി യുവാക്കൾക്ക് പണം നഷ്ടപ്പെട്ടതായി പരാതി. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ബിലാൽ താജുദ്ദീൻ, അൻവർ ഷാ എന്നിവരാണ് ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടത്.

വ്യാജ തൊഴിൽ വാഗ്ദാനത്തിൽ അകപ്പെട്ട യുവാക്കൾ ദുബായിലെത്തിയതോടെയാണ് തട്ടിപ്പിന് ഇരയായ വിവരം അറിയുന്നത് പോലും. യുവാക്കൾ ഇപ്പോൾ താമസസൗകര്യമോ ആഹാരമോ കിട്ടാതെ ബുദ്ധിമുട്ടുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. വ്യാജ വാഗ്ദാനം നൽകി തൃശ്ശൂർ ചാവക്കാടുള്ള സ്വകാര്യ ഏജൻസി മുഖേന തങ്ങളിൽനിന്ന്‌ 90,000 രൂപ ഈടാക്കിയതെന്നാണ് യുവാക്കൾ പറയുന്നത്.

അതേസമയം സുരക്ഷാ ജീവനക്കാരന്റെ ജോലി നൽകാമെന്ന് പറഞ്ഞാണ് സന്ദർശക വിസയിൽ ഇരുവരേയും നാട്ടിൽനിന്നും കൊണ്ടുവന്നത് എന്നും ഇവർ പറയുകയുണ്ടായി. റഷീദ് എന്ന വ്യക്തി മുഖേനയാണ് ചാവക്കാടുള്ള ട്രാവൽ ഏജൻസിയെ ബന്ധപ്പെട്ടത്. 1500 ദിർഹം ശമ്പളവും ഭക്ഷണം, താമസസൗകര്യം എന്നിവയും നൽകാമെന്നായിരുന്നു വാഗ്ദാനം നൽകിയത്.

അതോടൊപ്പം തന്നെ ദുബായ് വിമാനത്താവളത്തിലിറങ്ങിയ യുവാക്കളെ കമ്പനിയിൽനിന്നുള്ള ആരും കൂട്ടാൻ വരാതായപ്പോഴാണ് പറ്റിക്കപ്പെട്ടതായി മനസിലായതെന്ന് യുവാക്കൾ പറയുന്നു. ഒരു ടാക്‌സി ഡ്രൈവർ മുഖേന യുവാക്കൾ പിന്നീട് സത്വയിലെത്തി. തങ്ങൾ കൊടുത്ത പണം തിരിച്ചുകിട്ടിയാൽ മതിയെന്നാണ് ഇരുവരും ദുഖത്തോടെ പറയുന്നത്. കുടുംബത്തിലെ കഷ്ടപ്പാട് കാരണം ബാങ്ക് ലോൺ എടുത്താണ് ഏജൻസിക്ക്‌ പണം കൊടുത്ത് കടൽകടന്നത്. ആരെങ്കിലും തങ്ങൾക്ക് തൊഴിൽ നൽകി സഹായിക്കുമെന്നും യുവാക്കൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഫോൺ: 055 5873962

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 minutes ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (6 minutes ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (9 minutes ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (13 minutes ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (27 minutes ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (36 minutes ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (41 minutes ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (48 minutes ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (54 minutes ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (1 hour ago)

മൂന്ന് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി  (1 hour ago)

Rahul Mankoottathil ഒളിയമ്പുമായി വീണാ ജോർജ്  (1 hour ago)

കുതിച്ച് സ്വർണവില  (2 hours ago)

Kasaragod-Pocso- പ്രതികളെല്ലാം ഉന്നതർ  (2 hours ago)

Cloudburst ഹിമാചലിൽ കനത്ത മഴ നാശം വിതച്ചു  (2 hours ago)

Malayali Vartha Recommends