ദുബായ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ രണ്ട് കിലോ കൊക്കൈയിനുമായി യാത്രക്കാരന്‍ പിടിയില്‍

ദുബായ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ രണ്ട് കിലോ കൊക്കൈയിനുമായി യാത്രക്കാരന്‍ പിടിയില്‍.ബാഗിന് അസ്വഭാവികമായ ഘനം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യുവാവിനെ തടഞ്ഞത്.
എന്നാല്‍ പരിശോധനയ്‍ക്കായി ബാഗ് തുറക്കാന്‍ ഇയാള്‍ സമ്മതിച്ചതുമില്ല. ബാഗ് ബലംപ്രയോഗിച്ച് തുറക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചപ്പോള്‍ അങ്ങനെയെങ്കില്‍ ബാഗിന്റെ വില നഷ്ടപരിഹാരമായി നല്‍കേണ്ടിവരുമെന്നായി. ഇത് സമ്മതിച്ച ഉദ്യോഗസ്ഥര്‍ ബാഗ് ബലമായി തുറപ്പോള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നാല് പാക്കറ്റുകള്‍ കണ്ടെടുക്കുകയായിരുന്നു.പ്രതിയെ തുടര്‍ നടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറി.
https://www.facebook.com/Malayalivartha


























