കുറഞ്ഞ ചിലവിൽ ഗൾഫിലേക്ക് പറക്കാം; ഖത്തര്‍ വഴിയുള്ള ദുബായ് യാത്രയ്ക്കു വഴി തുറന്നതോടെ ദുബായിലെത്താന്‍ കാത്തിരുന്ന മലയാളികള്‍ക്ക് പുത്തന്‍ പ്രതീക്ഷ, ദുബായിലെത്താന്‍ കാത്തിരുന്ന 13 പേര്‍ ഇന്നു രാത്രി വിമാനത്തില്‍ ഖത്തറിലെത്തും...

കൊറോണ വ്യാപനത്തെ തുടർന്ന് വിളക്കുകൾ കൽപ്പിച്ച് ഗൾഫ് രാഷ്ട്രങ്ങൾ എത്തിയപ്പോൾ കടുത്ത ആശങ്കയിൽ കഴിയുകയായിരുന്നു പ്രവാസികൾ. ഇപ്പോഴിതാ ഖത്തര്‍ വഴിയുള്ള ദുബായ് യാത്രയ്ക്കു വഴി തുറന്നതോടെ ദുബായിലെത്താന്‍ കാത്തിരുന്ന മലയാളികള്‍ക്ക് പുത്തന്‍ പ്രതീക്ഷ കൈവന്നിരിക്കുകയാണ്. ദുബായിലെത്താന്‍ കാത്തിരുന്ന 13 പേര്‍ ഇന്നു രാത്രിയുള്ള വിമാനത്തില്‍ കോഴിക്കോട്ടു നിന്ന് ഖത്തറിലെത്തുന്നതോടെ പുതുവഴി തുറക്കുന്നു.
അവിടെ ക്വാറന്റീനിനുള്ള ഹോട്ടല്‍ ബുക്കിങ് നടത്തി, ഖത്തറിലെ ഇഹ്‌തെറാസ് മൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണു ദുബായ് യാത്ര.രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കാണു യാത്രാനുമതി ലഭിക്കുന്നത്. കൂടാതെ നിര്‍ത്തലാക്കിയിരുന്ന ഓണ്‍ അറൈവല്‍ വീസയും ഖത്തര്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ റിട്ടേണ്‍ ടിക്കറ്റും ബുക്ക് ചെയ്യണം എന്നാണ് നിര്‍ദേശമെങ്കിലും ദുബായ് ടിക്കറ്റും താമസവീസയും കാണിക്കുന്നവര്‍ക്ക് യാത്രാനുമതി ലഭിക്കുന്നുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിക്കുകയുണ്ടായി. ക്വാറന്റീന്‍ ഉള്‍പ്പെടെ ഒരാള്‍ക്ക് ഒന്നേകാല്‍ ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് ലഭ്യമാകുന്ന വിവരം. രണ്ട് ഡോസ് വാക്‌സീനും ലഭിച്ച പ്രവാസികള്‍ കുറവായതിനാല്‍ തന്നെ 26നു ശേഷമാണു കൂടുതല്‍ ബുക്കിങ്ങുകള്‍ ഉള്ളത്.
ഏപ്രില്‍ 24 മുതല്‍ ഇന്ത്യക്കാര്‍ക്ക് യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ ബഹ്‌റൈന്‍, സൗദി എന്നിവിടങ്ങളിലൂടെയായിരുന്നു കൂടുതല്‍ പ്രവാസികളും എത്തിയിരുന്നത്. അവിടെയും വിലക്ക് വന്നതോടെ അര്‍മേനിയ, താഷ്‌ക്കന്റ് വഴി പോലും വന്‍തുക മുടക്കി ദുബായില്‍ എത്തിയവരുമുണ്ട്.
അതേസമയം ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യുഎഇയിലേക്ക് ഈ മാസം 31 വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് നേരത്തെ തന്നെ പറഞ്ഞിരുന്നു. നിലവില്‍ 21 വരെയാണ് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള സര്‍വീസും ഇത്തിഹാദ് നിര്‍ത്തിവച്ചത് നീട്ടിയിട്ടുണ്ട്. സര്‍വീസുകള്‍ ആംരഭിക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ ട്വിറ്ററില്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കിയ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ജൂലൈ 21 വരെ യുഎഇയിലേക്ക് ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചത്. എയര്‍ ഇന്ത്യയും ജൂലൈ 21 വരെ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
എന്നാൽ യുഎഇ പൗരന്‍മാര്‍, യുഎഇ ഗോള്‍ഡന്‍ വിസയുള്ളവര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഇളവ് അനുവദിക്കും. കഴിഞ്ഞ ഏപ്രില്‍ 24നാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് ഘട്ടങ്ങളായി നീട്ടുകയായിരുന്നു. ചില ഇന്ത്യക്കാര്‍ അയല്‍ രാജ്യങ്ങള്‍ വഴി യുഎഇയിലേക്ക് എത്തിയിരുന്നു. എന്നാല്‍ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള യാത്രയും യുഎഇ റദ്ദാക്കി. വിമാന യാത്ര പുനരാരംഭിക്കുന്നതിന് ഇന്ത്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നാണ് വിവരം.
https://www.facebook.com/Malayalivartha


























