ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ് വാക്സിന് എടുത്തവര്‍ക്ക് ആശങ്ക വേണ്ട; പ്രവാസികൾക്ക് ആശ്വാസ വാക്ക് നൽകി കുവൈത്തിലെ ഇന്ത്യൻ എംബസ്സി

നിലവിൽ ഇന്ത്യയിൽ കുടുങ്ങി കിടക്കുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയുമായി കുവൈത്ത്. ആഗസ്റ്റ് ആദ്യവാരം മുതൽ സർവീസുകൾ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ തികച്ചും സന്തോഷത്തിലാണ് പ്രവാസികൾ. ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ് വാക്സിന് എടുത്തവര്‍ക്ക് കുവൈത്തിലേക്ക് മടങ്ങുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ എംബസി വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്.
കുവൈത്ത് അംഗീകരിച്ച ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിന് തന്നെയാണ് കോവിഷീല്‍ഡ് എന്നും വാക്സിന് എടുത്ത പ്രവാസികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന മുറക്ക് കോവിഷീല്‍ഡ് എടുത്തവര്‍ക്ക് കുവൈത്തിലേക്ക് വരുന്നതിനു തടസ്സമുണ്ടാകില്ലെന്നും എംബസി അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഇന്ത്യയില്‍നിന്ന് വാക്സിന് എടുത്തവര്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുമ്ബോള്‍ കോവിഷീല്‍ഡ് എന്നപേരിലുള്ള സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുമോ എന്ന ആശങ്ക നിരവധി പ്രവാസികള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് എംബസി കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വാക്സിനേഷന് കോഴ്സ് പൂര്‍ത്തിയാക്കിയവരാണ് കുവൈത്ത് ആരോഗ്യമന്ത്രലയത്തിന്റെ വെബ്സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടത്. ഇതിനകം ആദ്യ ഡോസ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവര്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാനും വെബ്സൈറ്റില്‍ സൗകര്യമുണ്ട്.
https://www.facebook.com/Malayalivartha


























