ലോകത്തിലെ ശക്തമായ പദവി തിരിച്ചുപിടിച്ച് യുഎഇ; ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി യുഎഇ പാസ്‌പോര്‍ട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു, യുഎഇ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 98 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശിക്കാമെന്നതാണ് ഏറ്റവും വലിയ കരുത്തായി ഗ്ലോബല്‍ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് പരിഗണിച്ചിരിക്കുന്നത്

കൊറോണ വായ്പാണം നൽകിയ പ്രതിസന്ധികൾ മറികടന്ന് വീണ്ടും വീണ്ടും ശക്തമായി തന്നെ തിരിച്ചുവരികയാണ് യുഎഇ. പ്രവാസികൾക്ക് ഏവർക്കും സന്തോഷം നൽകി ആ വാർത്ത എത്തി. ദുബായ് എക്സ്പോ ഉൾപ്പടെയുള്ള ആഘോഷങ്ങളുടെ നിറവിൽ യുഎഇ മുഴുകുമ്പോൾ എത്തുന്ന ആ വാർത്ത ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികൾ ഉറ്റുനോക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി യുഎഇ പാസ്‌പോര്‍ട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 199 രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകൾ മുൻനിർത്തി നടത്തിയ പഠനത്തിൽ നിന്നാണ് ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി ആര്‍ട്ടന്‍ കാപിറ്റലിന്റെ ഗ്ലോബല്‍ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ യുഎഇ പാസ്‌പോര്‍ട്ട് ഒന്നാമതെത്തിതയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മൊബിലിറ്റി സ്‌കോര്‍ കരസ്ഥമാക്കിയാണ് യുഎഇ പാസ്‌പോര്‍ട്ട് മികച്ച നേട്ടം കൈവരിച്ചത്.
അതായത് ഒരു രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെയും ഓണ്‍ അറൈവല്‍ വിസയിലുമായി മറ്റ് രാജ്യങ്ങളില്‍ എളുപ്പത്തില്‍ പ്രവേശനം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് മൊബിലിറ്റി സ്‌കോര്‍ കണക്കാക്കുന്നത് തന്നെ. ഇതുപ്രകാരം യുഎഇ പാസ്‌പോര്‍ട്ടിന്റെ മൊബിലിറ്റി സ്‌കോര്‍ 152 എന്നതാണ് ലഭിച്ചിരിക്കുന്നത്. മൊബിലിറ്റി സ്‌കോറിന്റെ ആഗോള ശരാശരി 89 മാത്രമാണ് എന്നിരിക്കെയാണ് യുഎഇ ഈ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്.
ഇതുമൂലം യുഎഇ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 98 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശിക്കാമെന്നതാണ് ഏറ്റവും വലിയ കരുത്തായി ഗ്ലോബല്‍ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് പരിഗണിച്ചിരിക്കുന്നത്. ഇതിനു പുറമെ, 54 രാജ്യങ്ങളില്‍ യുഎഇ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസയും ലഭിക്കുന്നതാണ്. എന്നാൽ 46 രാജ്യങ്ങളില്‍ മാത്രമാണ് യുഎഇ പാസ്‌പോര്‍ട്ടുമായി പ്രവേശിക്കാന്‍ വിസ ആവശ്യമായി വരുന്നത്.
അതേസമയം 2018 ഡിസംബറിലായിരുന്നു ആദ്യമായി ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ടായി യുഎഇയുടേത് തെരഞ്ഞെടുക്കപ്പെട്ടത് തന്നെ. രാജ്യം സായിദിന്റെ വര്‍ഷമായി ആചരിക്കുന്ന സമയമായിരുന്നു അത്. 2019ലും ഈ നേട്ടം നിലനിര്‍ത്താന്‍ യുഎഇ പാസ്‌പോര്‍ട്ടിന് സാധിച്ചുവന്നതും എടുത്തുപറയേണ്ടത് തന്നെയാണ്. പിന്നാലെ 2014ല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനായില്ല എന്നു മാത്രമല്ല, പതിനാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കുകളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്തരത്തിൽ എത്തിച്ചേർന്നത്. എന്നാല്‍ അതിന് ശേഷം പൂര്‍വാധികം ശക്തിയോടെ 2021ല്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് യുഎഇ.
അതോടൊപ്പം തന്നെ ഈ വര്‍ഷം രാജ്യത്തെ പൗരത്വ നിയമത്തില്‍ യുഎഇ വരുത്തിയ സമൂലമായ പരിഷ്‌ക്കരണമാണ് ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. വിദേശ നിക്ഷേപകര്‍, പ്രൊഫഷനലുകള്‍, വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവര്‍ തുടങ്ങിയവര്‍ക്ക് യുഎഇ പാസ്‌പോര്‍ട്ട് സ്വന്തമാക്കാന്‍ അവസരം നല്‍കികൊണ്ട് പരിഷ്‌കാരങ്ങൾ നടത്തിയിരുന്നു. ഇതാണ് രാജ്യത്തെ മികച്ചതാക്കിയത്. പാസ്‌പോര്‍ട്ട് ഉടമകള്‍ക്കുള്ള മികച്ച സൗകര്യങ്ങളും അവകാശങ്ങളും അതിനെ ഏറ്റവും മികച്ചതാക്കാന്‍ സഹായിക്കുകയായിരുന്നു. യുഎഇ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് രാജ്യത്ത് വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ സ്വന്തമാക്കാനും സ്വത്തുക്കള്‍ വാങ്ങാനും അവകാശം നല്‍കുന്ന നിയമവും രാജ്യം പാസ്സാക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























