ദൈവത്തിന് നന്ദി! യുഎഇ കോറോണയെ അതിജീവിച്ചിരിക്കുന്നു; ദൈവത്തിന് നന്ദി പറഞ്ഞ് യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

യുഎഇയില്‍ കോവിഡ് വ്യാപനം അതിജീവിച്ച് ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഈ സാഹചര്യത്തിൽ ദൈവത്തിന് നന്ദി പറഞ്ഞ് യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹംഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത്.
രാജ്യം കോവിഡ് മഹാമാരിയെ അതിജീവിച്ചതായി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവരുമ്ബോള്‍ ദൈവത്തിന് നന്ദി പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അതോടൊപ്പം തന്നെ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഇരുനൂറിന് താഴെയാണ്. ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്. കുട്ടികള്‍ സ്‌കൂളുകളിലേക്ക് മടങ്ങിയെത്തിയതും ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതും പ്രവാസികള്‍ സാധാരണ പോലെ യാത്ര തുടങ്ങിയതും രാജ്യം വലിയ പ്രതിസന്ധിയെ അതിജീവിച്ചതായാണ് കണക്കാക്കപ്പെടുന്നത്.
കൂടാതെ യുഎഇയില്‍ കോവിഡിന്റെ ദുര്‍ഘടമായ കാലഘട്ടം അവസാനിച്ചുവെന്ന് നേരത്തെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും പറഞ്ഞിരുന്നു. കൊറോണ വ്യാപനത്തെ അതിജീവിച്ച് ലോകത്തിന് മുന്നിൽ മാതൃകയായി മാറുകയാണ് യുഎഇ. ദുബായ് എക്സ്പോ അതിന് ഒരു ഉദാഹരണം തന്നെയാണ്.
https://www.facebook.com/Malayalivartha


























