ഇളവുകള്‍ ആശ്വാസമാകുമെന്നു കരുതിയ പ്രവാസികള്‍ക്ക് നിരാശ; ഫെബ്രുവരി 20 മുതല്‍ രാജ്യത്ത് നടപ്പില്‍ വരുത്തുന്ന കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ സ്വദേശികള്‍ക്ക് മാത്രമേ ബാധകമാകൂ.... നാളെ മുതല്‍ നിലവില്‍ വരുന്ന മാറ്റങ്ങളില്‍ നിന്ന് വിദേശികളെ ഒഴിവാക്കിയതായി വ്യോമയാന അധികൃതര്‍ വ്യക്തമാക്കി

കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസഭായോഗത്തിൽ ഇതുവരെ തുടർന്നുവന്ന നിയന്ത്രണങ്ങളിൽ ഇളവ് നല്കാൻ കുവൈറ്റ് മന്ത്രിസഭാ തീരുമാനിക്കുകയായിരുന്നു. ഇതിൽ പ്രവാസികൾക്ക് കടുത്ത പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. എന്നാൽ കുവൈറ്റില്‍ യാത്രാ നിബന്ധനകളില്‍ ഏര്‍പ്പെടുത്തിയ പുതിയ ഇളവുകള്‍ ആശ്വാസമാകുമെന്നു കരുതിയ പ്രവാസികള്‍ക്ക് കടുത്ത നിരാശയാണ് ഉണ്ടായിരുന്നത്. ഫെബ്രുവരി 20 മുതല്‍ രാജ്യത്ത് നടപ്പില്‍ വരുത്തുന്ന കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ സ്വദേശികള്‍ക്ക് മാത്രമേ ബാധകമാകൂ എന്നും വിദേശികള്‍ക്ക് നിലവിലെ യാത്രാ നിബന്ധനകള്‍ തന്നെ തുടരുമെന്നും അധികൃതര്‍ അറിയിച്ചതോടെയാണിത്. സിവില്‍ ഏവിയേഷന്‍ അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നാളെ അതായത് ഞായറാഴ്ച മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കാതലായ ഇളവുകള്‍ നല്‍കാന്‍ കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. വാക്സിനേഷന്‍ പൂര്‍ത്തിയായവരെ യാത്രയ്ക്ക് മുമ്പും ശേഷവുമുള്ള പിസിആര്‍ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കല്‍, വാക്സിനേഷന്‍ പൂര്‍ത്തിയായവര്‍ക്കുള്ള യാത്രാ വിലക്കില്‍ ഇളവ്, ക്വാറന്റൈന്‍ വ്യവസ്ഥകളിലെ ഇളവുകള്‍ തുടങ്ങിയ മാറ്റങ്ങളാണ് കഴിഞ്ഞ മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചിരുന്നത്. പതിവ് പോലെ തന്നെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ ഇളവുകള്‍ ബാധകമാകുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും അവ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിക്കുകയുണ്ടായി.
നാളെ മുതല്‍ നിലവില്‍ വരുന്ന മാറ്റങ്ങളില്‍ നിന്ന് വിദേശികളെ ഒഴിവാക്കിയതായി വ്യോമയാന അധികൃതര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍, പൂര്‍ണമായി വാക്സിന്‍ എടുത്ത പ്രവാസി യാത്രയ്ക്കും 72 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിലവിലെ നിബന്ധന തുടര്‍ന്നും നിലനില്‍ക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പൂര്‍ണമായും വാക്സിന്‍ എടുത്ത സ്വദേശികള്‍ക്ക് ഈ നിബന്ധന ബാധകമല്ല. അവരെ യാത്രയ്ക്ക് മുമ്പും ശേഷവുമുള്ള പിസിആര്‍ ടെസ്റ്റ് നിബന്ധനയില്‍ നിന്ന് നാളെ മുതല്‍ ഒഴിവാക്കുന്നതായിരിക്കും.
നേരത്തെ പ്രതീക്ഷിച്ചതു പ്രകാരം തന്നെ തീരെ വാക്സിന്‍ എടുക്കാത്തവരും ഭാഗികമായി മാത്രം വാക്സിന്‍ എടുത്തവരുമായ പ്രവാസികള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി രാജ്യത്ത് പ്രവേശനം ലഭിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ ആളുകള്‍ക്ക് മാത്രമായിരിക്കും രാജ്യത്തേക്ക് പ്രവേശനം. രണ്ടു ഡോസ് പൂര്‍ത്തിയാക്കി ഒമ്പത് മാസം കഴിഞ്ഞവരെ കുവൈറ്റില്‍ വാക്‌സിന്‍ പൂര്‍ത്തിയാകാത്തവരായാണ് പരഗിഗണിക്കുന്നത്. ഇവര്‍ ബൂസ്റ്റര്‍ ഡോസ് കൂടി എടുത്താല്‍ മാത്രമേ പൂര്‍ണ പ്രതിരോധ ശേഷിയുള്ളവരായി പരിഗണിക്കുകയുള്ളു.
എന്നാൽ രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം കഴിയാത്ത പ്രവാസികള്‍ക്ക് പ്രവേശനാനുമതി ലഭിക്കുന്നതാണ്. എന്നാല്‍, സ്വദേശികള്‍ക്ക് വാക്സിന്‍ എടുക്കാത്തവരാണെങ്കിലും നിബന്ധനകള്‍ക്കു വിധേയമായി നാളെ മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാനും സാധിക്കുന്നതാണ്. എന്നാൽ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയോടെയാണ് തീരെ വാക്‌സിന്‍ എടുക്താത്ത സ്വദേശികള്‍ക്ക് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇവര്‍ കുവൈറ്റിലെത്തിയ ശേഷം ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന നിബന്ധനയും നൽകിയിട്ടുണ്ട്. ഏഴാം ദിവസം പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാവുന്നതാണ്. ഭാഗികമായി വാക്‌സിന്‍ എടുത്ത സ്വദേശികള്‍ രാജ്യത്ത് എത്തിയ ഉടന്‍ ഹോം ക്വാറന്റൈനിലേക്ക് പോവണം. അവര്‍ക്ക് പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആകുന്നതോടെ ക്വാറന്റൈന്‍ അവസാനിപ്പിക്കാം.
അതേസമയം പൂര്‍ണമായി വാക്സിന്‍ എടുത്ത കുവൈറ്റ് പൗരന്‍മാരെ ക്വാറന്റൈന്‍ നിബന്ധനകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും വിദേശികള്‍ക്ക് ആ നിബന്ധന തുടരുന്നതാണ്. പൂര്‍ണമായി വാക്സിന്‍ എടുത്ത പ്രവാസികള്‍ കുവൈറ്റിലേക്ക് വരുമ്പോള്‍ തന്നെ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു മാത്രമല്ല രാജ്യത്ത് എത്തിയാലുടന്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിക്കുകയും വേണം എന്നത് നിര്ബന്ധമാണ്. ഏഴ് ദിവസമാണ് ഹോം ക്വാറന്റൈന്‍ കാലാവധി എന്നത്. എന്നു മാത്രമല്ല, ബൂസ്റ്റര്‍ ഡോസ് എടുത്തവരാണെങ്കിലും ഏഴ് ദിവസത്തെ ക്വാറന്റൈന്‍ അവസാനിക്കുന്ന സമയത്ത് പിസിആര്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കുകയും വേണം. കൂടത്തെ സ്വദേശികളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഹോം ക്വാറന്റൈന്‍ വേണ്ട. വാക്സിന്‍ എടുത്തില്ലെങ്കില്‍ മാത്രമാണ് സ്വദേശികള്‍ക്ക് ഹോം ക്വാറന്‍റൈന്‍ അനുശാസിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ ആറ് വയസ്സ് മുതല്‍ പ്രായമുള്ള വിദേശി കുട്ടികള്‍ക്കും രാജ്യത്തേക്കു വരാന്‍ 72 മണിക്കൂറില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എയര്‍ലൈനുകള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, സ്വദേശികളാണെങ്കില്‍ 16 വയസ്സിന് മുകളിലുള്ള ആളുകള്‍ക്ക് മാത്രമേ യാത്രാ നിബന്ധനകള്‍ ബാധകമാകുകയുള്ളു. അതിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍, പിസിആര്‍ ടെസ്റ്റ്, ക്വാറന്റൈന്‍ നിബന്ധനകളൊന്നും ബാധകമല്ല. കൂടാതെ രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യാന്‍ നിബന്ധനകള്‍ ബാധകമല്ലെങ്കില്‍ യാത്ര ചെയ്യുന്ന രാജ്യത്തെ നിബന്ധനകള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 20 ഞായറാഴ്ച മുതലാണ് പുതിയ നിബന്ധനകള്‍ നിലവില്‍ വരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്..
https://www.facebook.com/Malayalivartha


























