യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ; ഇന്ന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 725 പേര്‍ക്ക്, കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,391 പേരാണ് രോഗമുക്തരായി

യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ തുടരുന്നതായി റിപ്പോർട്ട്. ഇന്ന് 725 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,391 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.
അതോടൊപ്പം തന്നെ കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,38,195 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,74,607 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇവരില്‍ 8,18,381 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായതായി അധികൃതർ വ്യ്കതമാക്കി. 2,294 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 53,932 കൊവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.
അതേസമയം, യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികളുടെ പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സന്ദര്‍ശക വിസയില്‍ വന്ന് തിരിച്ചുപോകുന്ന ഇന്ത്യക്കാര്‍ക്ക് ഇത് വലിയ സഹായകമാകും.ഇതിനായി യാത്രക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ ഇളവ് പ്രഖ്യാപിച്ചത്.
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനകമുള്ള പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുമ്പത്തെ 14 ദിവസത്തെ യാത്രാ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെട്ട ഫോം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വരുമ്പോള്‍ 48 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വിമാനത്താവളത്തില്‍ നിന്നുള്ള റാപിഡ് പരിശോധനാ ഫലവും ഹാജരാക്കണമെന്ന നിയമം നിലവിലുണ്ട്.
https://www.facebook.com/Malayalivartha


























