വാമനപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

തിരുവനന്തപുരം വാമനപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. അയിലം സ്വദേശി അജേഷിനെ (45) യാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 11ാം തീയതി വാമനപുരം കളമച്ചല്‍ സ്വദേശിയായ വീട്ടമ്മയെ തേങ്ങ വെട്ട് തൊഴിലാളിയായ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ തേങ്ങയിടാന്‍ എത്തിയ പ്രതി ഈ സമയം വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കി വീടിനുള്ളില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ വീട്ടമ്മ ബഹളം വെച്ച് കുതറിമാറി പുറത്തേക്ക് ഓടുകയും അയല്‍വീട്ടില്‍ വിവരമറിയിച്ചതോടെ പ്രതി വീട്ടില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെഞ്ഞാറമൂട് എസ്.എച്ച്.ഒ. ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ എസ്.ഐ. സജിത്ത്, ഗ്രേഡ് എസ്.ഐ. ബിജു. എന്നിവരടങ്ങിയ സംഘമാണ് ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























