ഗൾഫ് രാഷ്ട്രങ്ങൾക്കായി സൗദിയുടെ നീക്കം; ഇറാനുമായി ചര്‍ച്ചയ്ക്ക് വീണ്ടും സൗദി അറേബ്യ ഒരുങ്ങുമ്പോൾ ഗൾഫിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകും! മേഖലയിലെ എണ്ണ രാജാക്കന്‍മാരാണ് സൗദിയും ഇറാനും ഇറാഖും എത്തുമ്പോൾ ഇനി സംഭവിക്കാൻ പോകുന്നത്....

പ്രവാസികൾക്ക് എന്നും പ്രിയപ്പെട്ട നാടാണ് സൗദി അറേബ്യ. ഇപ്പോഴിതാ സൗദി പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. ഇറാനുമായി ചര്‍ച്ചയ്ക്ക് വീണ്ടും സൗദി അറേബ്യ ഒരുങ്ങുമ്പോൾ ഗൾഫിൽ പുതിയ മാറ്റങ്ങൾ കാണുവാൻ സാധിക്കും. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആലുസൗദ് രാജകുമാരനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നാല് തവണ ഇത്തരത്തിൽ ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. തുടര്‍ന്ന് എല്ലാ ചര്‍ച്ചകളും നയതന്ത്ര ശ്രമങ്ങളും നിലച്ചിരുന്നു. എന്നാല്‍ മ്യൂണികിലെത്തിയ സൗദി മന്ത്രി പുതിയ ചര്‍ച്ചകള്‍ നടക്കാന്‍ പോകുന്ന കാര്യം സ്ഥിരീകരിക്കുകയുണ്ടായി. ഇറാനും സൗദിക്കുമിടയില്‍ മധ്യസ്ഥത വഹിക്കുന്നത് ഇറാഖ് ആണ്. മേഖലയിലെ എണ്ണ രാജാക്കന്‍മാരാണ് സൗദിയും ഇറാനും ഇറാഖും. ഇവര്‍ ഭിന്നതകള്‍ മറന്നാല്‍ പശ്ചിമേഷ്യ മൊത്തം മാറി മറയും. നിലവിലെ സാഹചര്യത്തില്‍ ഐക്യത്തിന്റെ പാതയിലെത്താന്‍ ഇനിയും സമയമെടുക്കുമെന്ന് കരുതിയിരിക്കെയാണ് പുതിയ ചര്‍ച്ചകള്‍ തുടങ്ങാന്‍ പോകുന്നത് എന്നതും ശ്രദ്ധേയം....
പശ്ചിമേഷ്യയിലെ പല വിഷയങ്ങളിലും വിരുദ്ധ ചേരിയിലാണ് ഇറാനും സൗദി അറേബ്യയും നിൽക്കുന്നത്. ഇസ്ലാമിലെ വ്യത്യസ്തമായ ചിന്താധാരകളായ സുന്നി, ഷിയാ വിഭാഗീയതയാണ് ഇരുവരും വിരുദ്ധ ചേരിയിലാകാന്‍ കാരണം എന്നാണ് അറിയാൻ കഴിയുന്നത്. യമന്‍, സിറിയ തുടങ്ങിയ തര്‍ക്കങ്ങളില്‍ ഉള്‍പ്പെടെ ഇരുരാജ്യങ്ങളും രണ്ടു തട്ടിലാണ് ഉള്ളത്. ഐക്യരാഷ്ട്രസഭയുടെയും ഇറാഖിന്റെയും ഇടപെടലാണ് ഇരുവരും ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ കാരണമായത്. ഇത്തരത്തിൽ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് 2016ല്‍ സൗദിയില്‍ ഷിയാ പണ്ഡിതനെ തൂക്കിലേറ്റിയത്. ഇതാണ് ഏറ്റവും ഒടുവില്‍ ഇറാനും സൗദിയും ഭിന്നത രൂക്ഷമാക്കിയ സംഭവം. ഇറാനില്‍ വലിയ പ്രതിഷേധത്തിന് കാരണമായി മാറിയിരുന്നു ഈ വധശിക്ഷ. സമരക്കാര്‍ ടെഹ്‌റാനിലെ സൗദിയുടെ എംബസിയിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ചു. ഇതോടെ സൗദി ഇറാനിലെ എംബസി അടച്ചുപൂട്ടുകയായിരുന്നു.
ഇങ്ങനെ തര്‍ക്കം തുടര്‍ന്നാല്‍ മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്ന് ബോധ്യപ്പെടുത്തി കഴിഞ്ഞ വര്‍ഷം ഇറാഖ് നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് സൗദിയെയും ഇറാനെയും ചര്‍ച്ചയുടെ വഴിയിലെത്തിച്ചത്. ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്ന സാഹചര്യമുണ്ടായിരുന്നു. നാല് തവണയാണ് ചര്‍ച്ച നടന്നത്. ഇപ്പോള്‍ അഞ്ചാം തവണ ചര്‍ച്ച നടത്തുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. ഇറാനും ലോക രാജ്യങ്ങളും തമ്മിലുള്ള ആണവ കരാര്‍ ട്രംപ് അധികാരത്തിലെത്തിയ ശേഷം റദ്ദാക്കുകയും ചെയ്തിരുന്നു. ഇറാനുമായി ലോക രാജ്യങ്ങള്‍ കരാറിലെത്തരുത് എന്നാണ് സൗദിയുടെ നിലപാട്.
ഇത്തരത്തിൽ പശ്ചിമേഷ്യയിലെ ആശങ്ക പരിഹരിച്ച ശേഷം കരാര്‍ മതി എന്ന് സൗദി പറയുന്നു. ആണവ കരാര്‍ സാധ്യമായാല്‍ ഇറാന്‍ അത്യാധുനിക മിസൈല്‍ നിര്‍മിക്കുമെന്നാണ് സൗദിയുടെ ഭയം. പ്രസക്തമായ ഒരു നിര്‍ദേശവും ഇറാന്റെ ഭാഗത്ത് നിന്ന് ഇതുവരെ വന്നിട്ടില്ല എന്ന് സൗദി ചൂണ്ടിക്കാണിക്കുന്നു. ഇറാന്‍ ചര്‍ച്ചയെ ഗൗരവത്തില്‍ കാണുന്നില്ല എന്ന ആക്ഷേപവും സൗദിക്കുണ്ട്. ഹൂതി വിഷയമാണ് സൗദി മുന്നോട്ട് വയ്ക്കുന്ന പ്രധാനപ്പെട്ട കാര്യം. യമനിലെ ഹൂതി വിമതരെ ഇറാന്‍ സഹായിക്കുന്നുണ്ട് എന്ന് സൗദി ആരോപിക്കുകയാണ്.
അതേസമയം സൗദിയെയും സഖ്യരാജ്യങ്ങളെയും ഹൂതികള്‍ ആക്രമിക്കുന്നത് ഇറാന്റെ പിന്തുണയോടെയാണ് എന്ന് സൗദി പറയുന്നു. സൗദി അരാംകോയുടെ എണ്ണ കേന്ദ്രങ്ങള്‍ ഹൂതികള്‍ 2019ല്‍ ആക്രമിച്ചിരുന്നു. സൗദിയുടെ എണ്ണ വിതരണത്തില്‍ തടസമുണ്ടാക്കിയ സംഭവമായിരുന്നു ഇത്. പിന്നില്‍ ഇറാനാണ് എന്നും തങ്ങളെ സാമ്പത്തികമായി തകര്‍ക്കാനാണ് ഇറാന്റെ നീക്കമെന്നും സൗദി ആരോപിച്ചുകൊണ്ട് രംഗത്ത് എത്തി. ഹൂതികള്‍ക്ക് ദീര്‍ഘദൂര മിസൈല്‍ നിര്‍മിക്കാന്‍ കഴിയില്ല. ഇറാന്റെ സഹായമുള്ളത് കൊണ്ടാണ് അത് സാധ്യമാകുന്നതെന്നും സൗദി മന്ത്രി ഫൈസല്‍ രാജകുമാരന്‍ ആരോപിക്കുകയും ചെയ്തു.
ആക്രമണം നടത്തുകയും മറുഭാഗത്ത് ചര്‍ച്ച നടത്തുകയും ചെയ്യുന്നതില്‍ കാര്യമില്ലെന്ന് സൗദി പറയുന്നു. യുഎന്നിന്റെയും ഇറാഖിന്റെയും താല്‍പ്പര്യം പരിഗണിച്ചാണ് സൗദി ഇപ്പോള്‍ വീണ്ടും ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത്. യമനിലെ യുദ്ധം അവസാനിപ്പിക്കണമെന്നാണ് യുഎന്നിന്റെ നിലപാട്. ഇതിന് ഇറാനുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും സൗദി മനസിലാക്കുകയാണ്. ഇതേതുടര്‍ന്നാണ് അഞ്ചാംഘട്ട ചര്‍ച്ചകള്‍ നടക്കാന്‍ പോകുന്നത്.
https://www.facebook.com/Malayalivartha


























