സൗദിയിലേക്കുള്ള പ്രവാസികളുടെ യാത്ര മുടങ്ങും! സൗദിയിലേക്കുള്ള മടക്കയാത്ര വിമാനത്താവളങ്ങളിൽ വെച്ച് മുടങ്ങുന്നതായുള്ള യാത്രക്കാരുടെ പരാതി ഉയരുന്നു; ഇമ്മ്യൂൺ പദവി നഷ്ടമാകുന്നവർക്ക് ബോർഡിങ് പാസ് ലഭിക്കാത്തതാണ് യാത്ര മുടങ്ങാൻ കാരണം. പ്രത്യേക പരിഗണന നൽകി ബൂസ്റ്റർ ഡോസ് നൽകാൻ സർക്കാർ തയ്യാറാകണമെന്ന് പ്രവാസികൾ

കൊറോണ വ്യാപനത്തിന് പിന്നാലെ ഏർപ്പെടുത്തിയ നിബന്ധനകൾ ഒന്നൊന്നായി നീങ്ങിത്തുടങ്ങുമ്പോൾ പ്രവാസികളെ തേടിയെത്തുന്നത്. അതായത് സൗദിയിലേക്കുള്ള മടക്കയാത്ര വിമാനത്താവളങ്ങളിൽ വെച്ച് മുടങ്ങുന്നതായുള്ള യാത്രക്കാരുടെ പരാതിയാണ് ഇപ്പോൾ ഉയർന്നുവരുന്നത്. ബൂസ്റ്റർ ഡോസ് എടുക്കാതെ തന്നെ ഇമ്മ്യൂൺ പദവി നഷ്ടമാകുന്നവർക്ക് ബോർഡിങ് പാസ് ലഭിക്കാത്തതാണ് യാത്ര മുടങ്ങാൻ കാരണം. പ്രത്യേക പരിഗണന നൽകി ബൂസ്റ്റർ ഡോസ് നൽകാൻ സർക്കാർ തയ്യാറാകണമെന്നാണ് പ്രവാസികളുടെ ആവശ്യം എന്നത്.
സൗദിയിലേക്കുള്ള മടക്കയാത്രയിൽ വിമാനത്താവളങ്ങളിൽ വെച്ച് മടങ്ങിപ്പോകേണ്ടിവരുന്നതായി നിരവധി യാത്രക്കാരാണ് ഇപ്പോൾ പരാതി പറയുന്നത്. സൗദിയിൽ ഫെബ്രുവരി മുതൽ ബൂസ്റ്റർ ഡോസ് നിർബന്ധമായതോടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച് എട്ട് മാസം പിന്നിട്ടാൽ തവക്കൽനാ ആപ്പിലെ ഇമ്മ്യൂൺ പദവി നഷ്ടപ്പെടുന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായി പറയുന്നത്. ഇങ്ങിനെ ഇമ്മ്യൂൺ പദവി നഷ്ടപ്പെടുന്നവർക്ക് വിമാന കമ്പനികൾ ബോഡിങ് പാസ് അനുവദിക്കാത്തതിനാൽ യാത്ര മുടങ്ങുന്നതായി നിരവധി യാത്രക്കാർ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം സൗദി അംഗീകരിച്ച കോവിഷീൽഡ് ബൂസ്റ്റർ ഡോസായി നാട്ടിൽ വെച്ച് സ്വീകരിച്ചാൽ ഈ പ്രതിസന്ധി മറികടക്കാനാകും. എന്നാൽ നിലവിൽ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം പിന്നിട്ട 60 വയസ്സ് പൂർത്തിയായവർക്ക് മാത്രമേ നാട്ടിൽ നിന്ന് ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുന്നുള്ളൂ. പ്രവാസികൾക്ക് പ്രത്യേക പരിഗണന നൽകി, ബൂസ്റ്റർ ഡോസ് വേഗത്തിൽ നൽകാൻ സർക്കാർ തയ്യാറായാൽ ഈ യാത്രാ പ്രതിസന്ധിക്ക് പരിഹാരമാകുന്നതാണ്.
അതേസമയം ബിനാമി ബിസിനസുകള്‍ക്ക് പദവി ശരിയാക്കാനുള്ള സമയ പരിധി അവസാനിച്ചതോടെ സൗദിയിലുടനീളം സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന ആരംഭിച്ചിരിക്കുകയാണ്. പരിശോധനയില്‍ നിയമ ലംഘനം കണ്ടെത്തിയ നിരവധി സ്ഥാപനങ്ങള്‍ അടച്ച് പൂട്ടിയതായി വാണിജ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഫെബ്രുവരി 16നാണ് സമയപരിധി അവസാനിച്ചത്.
ഇതിനുപിന്നാലെ അടച്ച് പൂട്ടിയ സ്ഥാപനങ്ങളെ കുറിച്ച് മന്ത്രാലയം പരിശോധിച്ച് വരികയാണ്. പ്രത്യേക സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. റിയാദ്, അല്‍ ഖസീം, ബല്‍ ജുറാഷി, മദീന, ജിദ്ദ, ഷറൂറ, അല്‍ ഖര്‍ജ്, താരിഫ്, തബൂക്ക്, തബര്‍ജാല്‍, ഖത്തീഫ്, ഉനൈസ തുടങ്ങിയ സ്ഥലങ്ങളില്‍ നിയമ ലംഘനം കണ്ടെത്തിയ നിരവധി സ്ഥപാനങ്ങള്‍ അടച്ച് പൂട്ടിയിട്ടുണ്ട്.
റെഡിമെയ്ഡ് വസ്ത്ര സ്ഥാപനങ്ങള്‍, അത്തര്‍ വില്‍പ്പന ശാലകള്‍, തയ്യല്‍ ഉല്‍പ്പന്ന കടകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ആശാരിപ്പണി നടത്തുന്ന കേന്ദ്രങ്ങള്‍, വാഹന വര്‍ക് ഷോപ്പുകള്‍, ഇലക്ട്രിക്കല്‍ ഉപകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് നിയമ ലംഘനം കണ്ടെത്തിയിരിക്കുന്നത്. പരിശോധനയില്‍ തൊഴില്‍ നിയമ ലംഘനങ്ങളും, ഗുണനിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha


























