'സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇത് വലിയൊരു അനുഗ്രഹമാകും. നാട്ടിലെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് സൗജന്യമാക്കണമെന്ന നിരന്തര മായുള്ള ആവശ്യത്തെ തുടര്‍ന്ന് നിരക്ക് അല്പം കുറച്ചിരുന്നെങ്കിലും ടെസ്റ്റ് തന്നെ നിര്‍ത്തലാക്കിയ ദുബൈ ഏവിയേഷന്‍ അധികൃതരുടെ നടപടി സാധാരണക്കാരായ ഓരോ പ്രവാസിക്കും കുളിരളിയിക്കുന്ന വാര്‍ത്തയാണ്...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

നീണ്ട നാളത്തെ കാത്തിരിപ്പിനും അപേക്ഷകൾക്കും അഭ്യര്ഥനകൾക്കും ഒടുവിൽ ദുബായ് അത് സമ്മതിച്ചു. ഇനിമുതൽ ദുബായിലേക്കുള്ള വിമാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ഒഴിവാക്കിയതായി റിപ്പോർട്ട്. 48 മണിക്കൂറിനിടെയുള്ള പിസിആര്‍ നെഗറ്റിവ് ഫലം ഉണ്ടെങ്കില്‍ ദുബായിയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. ഇപ്പോഴിതാ ദുബായ് അധികൃതരുടെ ഈ നടപടിയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇന്ത്യയടക്കമുള്ള നാലു രാജ്യങ്ങളില്‍ നിന്നുള്ള ദുബൈ യാത്രക്കാര്‍ക്ക് ആതാത് രാജ്യങ്ങളില്‍ നിന്നുള്ള വിമാനത്താവളത്തിലെ ആറു മണിക്കൂര്‍ മുന്‍പുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധന അധികൃതര്‍ ഒഴിവാക്കി. സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇത് വലിയൊരു അനുഗ്രഹമാകും. നിലവില്‍ ഇന്ത്യ, ശ്രീ ലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ദുബയില്‍ വന്നിറങ്ങുന്നവര്‍ക്കാണ് ഈ പ്രയോജനം ലഭിക്കുക. പുതിയ തീരുമാനം വിജയം കാണുന്ന മുറക്ക് മറ്റു വിമാവിമാനത്താവലങ്ങളില്‍ ഇറങ്ങുന്നവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം.
നാട്ടിലെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് സൗജന്യമാക്കണമെന്ന നിരന്തര മായുള്ള ആവശ്യത്തെ തുടര്‍ന്ന് നിരക്ക് അല്പം കുറച്ചിരുന്നെങ്കിലും ടെസ്റ്റ് തന്നെ നിര്‍ത്തലാക്കിയ ദുബൈ ഏവിയേഷന്‍ അധികൃതരുടെ നടപടി സാധാരണക്കാരായ ഓരോ പ്രവാസിക്കും കുളിരളിയിക്കുന്ന വാര്‍ത്തയാണ്.
Note:- യുഎ ഇ യിലെ മറ്റു എയർ പോർട്ടുകളിലേക്ക് വരാൻ ഉദ്ദേശിക്കുന്നവർക്ക് റാപിഡ് പി.സി.ആര്‍ ഇപ്പോഴും ആവശ്യമാണ് 48 മണിക്കൂറിനിടയിലെ ആര്‍.ടി.പി.സി.ആര്‍ പരിശോധന നെഗറ്റീവ് വേണമെന്ന നിബന്ധനകളില്‍ മാറ്റമില്ല. ദുബായിൽ എയർപോർട്ടിൽ വച്ച് പി.സി.ആര്‍ ടെസ്റ്റ് ഉണ്ടാകും.
Ashraf Thamarasery
https://www.facebook.com/Malayalivartha


























