സൗദിയിലെ ജിസാനില്‍ ഹൂതികൾ വീണ്ടും ഡ്രോണ്‍ ആക്രമണം; ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഡ്രോണിലെ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ആക്രമണത്തിൽ പതിനാറ് പേര്‍ക്ക് പരിക്കേറ്റു, ഹൂതികള്‍ സൗദിക്ക് പുറമെ യുഎഇയിലേക്കും മിസൈല്‍ ആക്രമണം നടത്തുന്നതിലേക്ക് കടന്നു
ഹൂതികള്‍ സൗദിക്ക് പുറമെ യുഎഇയിലേക്കും മിസൈല്‍ ആക്രമണം നടത്തുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാൻ അമേരിക്കയുടെ സഹായം ലഭിച്ചിരുന്നു. നിരന്തരമായി സൗദിയെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്തുന്ന ഹൂതികളുടെ ആക്രമണ മനോഭവത്തിൽ യാതൊരു മാറ്റവും ഇനിയും വന്നിട്ടില്ല. സൗദിയിലെ ജിസാനില്‍ ഹൂതികൾ വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തിയിരിക്കുകയാണ്. യെമനില്‍ നിന്ന് സൗദി നഗരത്തിലെ ജിസാന്‍ കിങ് അബ്ദുള്ള വിമാനത്താവളം ലക്ഷ്യമാക്കിയാണ് ഡ്രോണുകള്‍ എത്തിയത്. യെമനിലെ സനാ വിമാനത്താവളത്തില്‍ നിന്നാണ് ഡ്രോണുകള്‍ വിക്ഷേപിച്ചതെന്നാണ് സഖ്യസേനയുടെ കണ്ടെത്തല്‍.
എന്നാൽ ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഡ്രോണിലെ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ആക്രമണത്തിൽ പതിനാറ് പേര്‍ക്ക് പരിക്കേറ്റു എന്ന് സൗദി സഖ്യസേന അറിയിച്ചു.ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കാവശ്യമായ നടപടി സ്വീകരിക്കുമെന്നും ആക്രമണത്തിനുള്ള മറുപടിയെന്നോണം ശക്തമായ സൈനിക നീക്കത്തിന് രാജ്യം തയാറെടുക്കുകയാണെന്നും സൗദി പ്രതിരോധ വകുപ്പ് അറിയിച്ചു. സ്ഫോടനത്തിന് ശേഷമുള്ള വിമാത്താവളത്തിന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് മാറിയതായി സൗദി ഭരണകൂടത്തിന്‍റെ നേതൃത്വത്തിലുള്ള എക്ബാരിയ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
മറ്റൊരു അതിര്‍ത്തി പ്രവിശ്യയായ അസീറിന് നേരെയും ഹുതികള്‍ ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ എന്നിവ ഉപയോഗിച്ച് ആക്രമിക്കാറുണ്ട്. കഴിഞ്ഞ പത്തിന് അസീറിലെ അബഹ അന്താരാഷ്ട്ര വിമാനതാവളത്തിനുനേരെ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരനടക്കം 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. പകൽ പന്ത്രണ്ടോടെയാണ് വിമാനത്താവളം ലക്ഷ്യമിട്ട് സ്‌ഫോടകവസ്‌തു നിറച്ച ഡ്രോൺ എത്തിയത്. കൂടാതെ കഴിഞ്ഞ ആഗസ്ത് 31ന് ഡ്രോണ്‍ ആക്രമണത്തില്‍ യാത്രാ വിമാനത്തിന് തീപിടിച്ച് കേടുപാട് പറ്റുകയും എട്ട് തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം യുഎഇക്ക് നേരെ വീണ്ടും യെമനിലെ ഹൂതി മിലിഷ്യ ആക്രമണ ശ്രമം നടത്തിയിരുന്നു. മൂന്നു ശത്രു ഡ്രോണുകള്‍ വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. തകര്‍ന്ന ഡ്രോണുകളുടെ അവശിഷ്ടം ജനവാസ കേന്ദ്രത്തിന് പുറത്ത് പതച്ചതായും. ആരാണ് ഡ്രോണ്‍ അയച്ചതെന്നോ എവിടെ നിന്ന് വന്നതെന്നോ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഒരുമാസത്തിനിടെ നാലാം തവണയാണ് യുഎഇക്ക് നേരെ ആക്രമണ ശ്രമം നടക്കുന്നത്.
ജനുവരി 31നും ജനുവരി 24 നും അബുദാബിയെ ലക്ഷ്യമിട്ട് എത്തിയ മൂന്ന് ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തിരുന്നു. കഴിഞ്ഞ 17ന് രാവിലെ് ഹുതി ഡ്രോണ്‍ ആക്രമണത്തെതുടര്‍ന്ന് അബുദാബി മുസഫയില്‍ ടാങ്കര്‍ ട്രക്കുകള്‍ പൊട്ടിത്തെറിച്ച് രണ്ട് പഞ്ചാബ് സ്വദേശികളടക്കം മൂന്നു പേര്‍ മരിച്ചിരുന്നു.ഈ സാഹചര്യത്തിലായിരുന്നു ഹൂതി ആക്രമണങ്ങളെ ചെറുക്കാന്‍ പടക്കപ്പലും പോര്‍വിമാനങ്ങളും യുഎഇയില്‍ വിന്യസിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha


























