യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 626 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം, 1,994 പേർ രോഗമുക്തി നേടി

യുഎഇയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. ഇന്ന് 626 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,994 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,70,793 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,75,884 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,23,015 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,297 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 50,572 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
അതേസമയം നീണ്ട നാളത്തെ കാത്തിരിപ്പിനും അപേക്ഷകൾക്കും അഭ്യര്ഥനകൾക്കും ഒടുവിൽ ദുബായ് അത് സമ്മതിച്ചു. ഇനിമുതൽ ദുബായിലേക്കുള്ള വിമാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ഒഴിവാക്കിയതായി റിപ്പോർട്ട്. 48 മണിക്കൂറിനിടെയുള്ള പിസിആര്‍ നെഗറ്റിവ് ഫലം ഉണ്ടെങ്കില്‍ ദുബായിയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. വിമാനത്താവളത്തില്‍ നിന്നുള്ള റാപിഡ് ടെസ്റ്റ് ഇല്ലാതെ തന്നെ ഇനി മുതല്‍ ദുബായിയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.
അതോടൊപ്പം തന്നെ അംഗീകൃത ലാബില്‍ നിന്ന് 48 മണിക്കൂറിനിടെയുള്ള ആര്‍ ടി പി സി ആര്‍ നെഗറ്റിവ് ഫലം കയ്യില്‍ കരുതണം എന്ന നിബന്ധനയില്‍ ഇളവില്ല. നിലവില്‍ ദുബായ് വിമാനത്താവളത്തിലേക്ക് മാത്രമാണ് റാപിഡ് ടെസ്റ്റ് ഒഴിവാക്കിയിട്ടുള്ളത്. യുഎഇയിലെ മറ്റ് എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ കേരളത്തിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് ടെസ്റ്റ് എടുക്കണം എന്നും അധികൃതർ അറിയിച്ചു.
കൂടത്തെ ദുബായ് വിമാനത്താവളത്തില്‍ വന്നിറങ്ങിയാല്‍ പിസിആര്‍ ടെസ്റ്റ് ഉണ്ടാകും. അതിന്റെ ഫലം വരുന്നത് വരെ ക്വാറന്റീനില്‍ പ്രവേശിക്കണം. ആറു മുതല്‍ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ഫലം പുറത്ത് വരും. നാല്പത്തിയെട്ട് മണിക്കൂറിനിടെയുള്ള പരിശോധനയയ്ക്ക് ശേഷം വിമാനത്താവളത്തിലെ റാപിഡ് ടെസ്റ്റില്‍ പരാജയപ്പെട്ട് ഒട്ടനവധി പ്രവാസികള്‍ക്ക് യാത്ര മുടങ്ങുന്നുണ്ട്. ഈ അവസ്ഥ ഇനി ഉണ്ടാവുന്നതല്ല. എന്നാൽ റാപിഡ് ടെസ്റ്റിന്റെ അധിക ചിലവ് ഒഴിവായി കിട്ടുന്നു എന്നതും ആശ്വാസകരമാണ്.
https://www.facebook.com/Malayalivartha


























