ഇനിമുതൽ വഴിമുട്ടാതെ ഗൾഫിലേക്ക്... ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ യാത്രയ്ക്കു മുമ്പായി തന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി; സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത് രാജ്യത്ത് സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് നല്‍കിയ പുതിയ സര്‍ക്കുലറിൽ

നിബന്ധനകൾ നീക്കി ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തുകയാണ്. പ്രവാസികൾക്ക് ഇനിമുതൽ സന്തോഷകാലം. ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ യാത്രയ്ക്കു മുമ്പായി തന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിക്കുകയുണ്ടായി.
സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത് രാജ്യത്ത് സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് നല്‍കിയ പുതിയ സര്‍ക്കുലറിലാണ്. ഇന്നലെ ഫെബ്രുവരി 21നാണ് ഏവിയേഷന്‍ അതോറിറ്റി പുതിയ സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്. പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞതായും സര്‍ക്കുലറില്‍ വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണം വിധേയമായ സാഹചര്യം വിലയിരുത്തിയ ശേഷം കോവിഡ് കാര്യങ്ങള്‍ക്കായുള്ള സുപ്രിം കമ്മിറ്റിയുടെ കൈക്കൊണ്ട തീരുമാനത്തെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നേരത്തേ യാത്രയ്ക്കു മുമ്പ് തന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ http://travel.moh.gov.om എന്ന വെബ്‌സൈറ്റില്‍ യാത്രയുമായും കോവിഡ് വാക്‌സിനേഷനുമായും നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുമായും ബന്ധപ്പെട്ട വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് നിബന്ധന നല്കിയിട്ടുണ്ടായിരുന്നു. ഇതാണ് സുപ്രിം കമ്മിറ്റി ഒഴിവാക്കിയിട്ടുള്ളത്.
അതേസമയം 18 വയസ്സിന് മുകളില്‍ പ്രായമുള്ള വിദേശി യാത്രക്കാര്‍ ചുരുങ്ങിയത് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു എന്നതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രാ വേളയില്‍ ഹാജരാകൊക്കേണ്ടതാണ്. ഒമാനില്‍ അംഗീകാരമുള്ള കോവിഡ് വാക്‌സിന്റെ ഡോസുകളായിരിക്കണം എടുത്തിരിക്കേണ്ടതെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെത്തുന്ന സ്വദേശികള്‍ക്കും 18 വയസ്സിന് താഴെയുള്ള പ്രവാസികളുടേത് അടക്കമുള്ള കുട്ടികള്‍ക്കും ഈ നിബന്ധന ബാധകമല്ല എന്നും അധികൃതർ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























