പ്രവാസികൾക്കായി എല്ലാം തയ്യാർ; നീണ്ട രണ്ടുവർഷത്തെ കാത്തിരിപ്പിന് ശേഷം പ്രവാസികൾ നാടുകളിലേക്ക്...എല്ലാ നിബന്ധനകളും നീക്കി കുവൈറ്റ് ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ, ദേശീയ ദിനത്തിനോട് അനുബന്ധിച്ചുള്ള ഒമ്പത് ദിവസം നീളുന്ന അവധിക്കാലത്ത് 2.43 ലക്ഷം പേർ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന് റിപ്പോർട്ട്

കൊറോണ വ്യാപനത്തിന് പിന്നാലെ ഗൾഫ് രാഷ്ട്രങ്ങൾ ഉണരുമ്പോൾ പ്രവാസികൾ ഏറെ ആവേശത്തിലാണ്. പ്രത്യേകിച്ച് എല്ലാ നിബന്ധനകളും നീക്കി കുവൈറ്റ് ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ എത്തുമ്പോൾ. നീണ്ട രണ്ടുവർഷത്തെ കാത്തിരിപ്പിന് ശേഷം പ്രവാസികൾ നാടുകളിലേക്ക് പോകാൻ തയ്യാറാക്കുകയാണ്.
ഇതിനുപിന്നാലെ കുവൈത്തിൽ അവധി നാളുകളിലെ തിരക്ക് മുന്നിൽ കണ്ട് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയതായി വിമാനത്താവള അധികൃതർ അറിയിക്കുകയുണ്ടായി. ദേശീയ ദിനത്തിനോട് അനുബന്ധിച്ചുള്ള ഒമ്പത് ദിവസം നീളുന്ന അവധിക്കാലത്ത് 2.43 ലക്ഷം പേർ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
അതായത് ദേശീയ,വിമോചന ദിനങ്ങൾ, ഇസ്രാ മിഹ്രാജ് ബന്ധപ്പെട്ട തുടർച്ചയായ ഒമ്പത് അവധി ദിനങ്ങളാണ് ഇക്കുറി. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതോടെ അവധിക്കാല യാത്രക്കായി ടിക്കറ്റെടുത്തവരുടെ എണ്ണം വർധിച്ചിട്ടുണ്ട് . ഫെബ്രുവരി 24 മുതൽ മാർച്ച് അഞ്ച് വരെ കാലയളവിൽ 2.42 ലക്ഷം പേർ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന് വിമാനത്താവള അധികൃതർ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ 1.34 ലക്ഷം പേർ കുവൈത്തിൽ നിന്നും 1.09 ലക്ഷം പേർ തിരിച്ചും യാത്ര ചെയ്യും. കുവൈത്തികളുടെയും പ്രവാസികളുടെയും ഇതുവരെയുള്ള ടിക്കറ്റ് ബുക്കിങ് അടിസ്ഥാനമാക്കിയാണ് ഈ നിഗമനം. വരും ദിവസങ്ങളിലെ ബുക്കിങ് കൂടി ഉൾപ്പെടുമ്പാൾ കണക്കുകൾ എണ്ണം വർധിക്കാനിടയുള്ളതായാണ് സൂചന. അവധിനാളുകളിൽ 1141 അറൈവൽ സർവീസുകളും 1139 ഡിപ്പാർച്ചർ സർവീസുകളുമായി 2280 യാത്രാ വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അവധിക്കാല തിരക്ക് മുൻകൂട്ടി കണ്ട് വിമാനത്താവളത്തിൽ തയാറെടുപ്പ് പൂർത്തിയാക്കിയിരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെയും ചെക്കിങ് കൗണ്ടറുകളുടെയും എണ്ണം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിവിൽ വ്യോമയാന വകുപ്പ്, ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് എന്നിവ ചേർന്നാണ് ഇതിനായി പദ്ധതി തയാറാക്കിയത്.
അതേസമയം, കുവൈത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ആദ്യദിവസം തന്നെ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത് 23,000 യാത്രക്കാര്‍ എന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന യാത്രാ നിയന്ത്രണങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഇളവ് വരുത്തിയത്.
കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി നടപ്പിലാക്കിയിരുന്ന യാത്രക്കാര്‍ക്കുള്ള എല്ലാ പ്രവേശന നിയന്ത്രണങ്ങളും നീക്കിയതിന് ശേഷമുള്ള ആദ്യ ദിവസം, എയര്‍പോര്‍ട്ടില്‍ 210 വിമാനങ്ങളിലായി ഏകദേശം 23,000 പേര്‍ യാത്ര ചെയ്തതായി ഡി ജി സി എ റിപ്പോര്‍ട്ട്. ഇവരില്‍ രാജ്യത്ത് നിന്ന് പുറത്തു പോയവര്‍ 13,000 യാത്രക്കാരും, രാജ്യത്ത് വന്നിറങ്ങിയവര്‍ 10,000 യാത്രക്കാരുമാണ്.
https://www.facebook.com/Malayalivartha


























