പ്രവാസികളുടെ തലയിലെ വലിയ ബാധ്യതയും ദുരിതവും ഒഴിയുന്നു; ഇനിമുതൽ ഇന്ത്യയിൽ നിന്നും ദുബായ്, ഷാർജ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാർക്ക് വിമാനത്താവളത്തിലെ റാപിഡ് പിസിആർ പരിശോധന വേണ്ട

പ്രവാസികളുടെ കഷ്ടപ്പാട് നമ്മുടെ സർക്കാർ കണ്ടെയില്ലേലും ദുബായ് ക്കെട്ടിരിക്കുകയാണ്. ഇനിമുതൽ ഇന്ത്യയിൽ നിന്നും ദുബായ്, ഷാർജ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാർക്ക് വിമാനത്താവളത്തിലെ റാപിഡ് പിസിആർ പരിശോധന വേണ്ട എന്ന വാർത്ത ഏറെ സന്തോഷം നൽകിക്കൊണ്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെയാണ് റാപിഡ് പിസിആറിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ, 48 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് തുടർന്നും നിർബന്ധമാക്കിയിട്ടുണ്ട് എന്നത് മറക്കരുത്.
ഷാർജയുടെ ഔദ്യോഗിക എയർലൈനായ എയർ അറേബ്യയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിർദേശം കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, അബുദാബി, റാസൽഖൈമ വിമാനത്താവളങ്ങൾ ഇക്കാര്യത്തിൽ നിലപാട് അറിയിച്ചിട്ടില്ല.
അതേസമയം, വിമാനത്താവളത്തിലെ റാപിഡ് പിസിആർ പരിശോധന ഒഴിവാക്കിയത് യാത്രക്കാർക്ക് വലിയ ആശ്വാസമാണ് പകരുന്നത്. ഈ പരിശോധന ഇരട്ടി സാമ്പത്തിക ബാധ്യതക്ക് പുറമെ അവസാന നിമിഷം തെറ്റായ ഫലത്തിലൂടെ കോവിഡ് പോസിറ്റീവാകുന്നതും യാത്രക്കാരെ വലച്ചിരുന്നു. യാത്ര മുടങ്ങുന്നവരുടെ എണ്ണം ഇനിയെങ്കിലും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.റാപിഡ് പി.സി.ആർ ഒഴിവാക്കിയതോടെ യാത്രക്കാരുടെ വലിയൊരു ഭാരമാണ് ഒഴിവാകുന്നത്. അങ്ങനെ വിമാനത്താവളങ്ങളിലെ റാപിഡ് പി.സി.ആർ പരിശോധന പ്രവാസികൾക്ക് വലിയ ദുരിതമായിരുന്നു സമ്മാനിച്ചത്.
ദുബായിൽ എത്തിയാൽ ഇന്ത്യൻ യാത്രക്കാർ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. ദുബായ്, ഷാർജ വിമാനത്താവളങ്ങളിലെത്തിയശേഷം പിസിആർ പരിശോധനയുണ്ടാകും. പരിശോധനാഫലം പോസിറ്റീവാണെങ്കിൽ മാത്രം ക്വാറൻറീനിൽ കഴിഞ്ഞാൽ മതി. അതേസമയം, ഇന്ത്യയിൽ നിന്നും അബുദാബി വിമാനത്താവളത്തിലേക്ക് യാത്രക്കാർക്ക് പോകുന്ന വിമാനത്താവളങ്ങളിലെ യാത്രക്കാർക്ക് റാപിഡ് പരിശോധന തുടരും.
യാത്രാ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം എയർലൈൻ ഓപ്പറേറ്റർമാർക്കാണെന്നും അതോറിറ്റി വ്യക്തമാക്കി. ഷാര്‍ജയിലേക്കുള്ള യാത്രക്കാര്‍ക്കും റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക,കെനിയ, നേപ്പാള്‍, ഈജിപ്ത്, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് റാപിഡ് പിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയത്. എയര്‍ അറേബ്യയാണ് ഇക്കാര്യം അറിയിച്ചത്.
https://www.facebook.com/Malayalivartha


























