ചരിത്രം തിരുത്തി ഗൾഫ്; യുക്രൈൻ- റഷ്യ യുദ്ധം കനക്കുമ്പോൾ കിതച്ച് ലോകരാഷ്ട്രങ്ങൾ, യുഎഇ ദിര്‍ഹത്തിനെതിരേ വിനിമയ നിരക്കില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ രൂപ! റഷ്യന്‍-യുക്രൈന്‍ യുദ്ദപശ്ചാത്തലത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെയാണ് ഗള്‍ഫ് കറന്‍സികളിലും പ്രതിഫലിച്ചു, എണ്ണയ്ക്ക് ബാരലിന് കുതിച്ചുയർന്ന് നിരക്ക്

ലോകത്തെ ആകമാനം ആശങ്കയിലാഴ്ത്തി റഷ്യ- യുക്രൈൻ ദിവസങ്ങൾ പിന്നിടുമ്പോൾ യുദ്ധത്തിന്റെ പ്രകമ്പനം ലോകരാജ്യങ്ങളെ പിടിച്ചുലയ്ക്കുകയാണ്. അത്തരത്തിൽ ഒരു വാർത്ത തന്നെയാണ് ഗൾഫിൽ നിന്നും വരുന്നത്. അതായത് യുഎഇ ദിര്‍ഹത്തിനെതിരേ വിനിമയ നിരക്കില്‍ നേട്ടം കൊയ്യുകയാണ് ഇന്ത്യന്‍ രൂപ. റഷ്യന്‍-യുക്രൈന്‍ യുദ്ദപശ്ചാത്തലത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെയാണ് ഗള്‍ഫ് കറന്‍സികളിലും ഇത് പ്രതിഫലിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയിണിയില്‍ ഒരു ദിര്‍ഹത്തിന് 20 രൂപയും 62 പൈസയുമാണ് ഇന്നലെ രാവിലെ പണമയച്ച പ്രവാസികള്‍ക്ക് ലഭിച്ചത്. എങ്കിലും പിന്നീട് നിരക്കില്‍ ഇടിവ് നേരിട്ട് 20.52ലെത്തുകയും ചെയ്തിരുന്നു.
അതോടൊപ്പം തന്നെ പല എക്‌സ്‌ചേഞ്ചുകളും 20 രൂപയും 44 പൈസയുമാണ് പരമാവധി നല്‍കിയിരിക്കുന്നത് തന്നെ. കഴിഞ്ഞ ഡിസംബറില്‍ യുഎഇ ദിര്‍ഹത്തിനെതിരേ 20.73 രൂപ വരെ ലഭിച്ചിരിന്നു. എന്നാൽ രാജ്യാന്തര സംഭവവികാസങ്ങള്‍ മൂലം രൂപയുടെ ചാഞ്ചാട്ടം തുടരുകയാണ്. യുദ്ധം തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ രൂപ കൂടുതല്‍ ദുര്‍ബലമാവുകുന്നതായിരിക്കും. ദിര്‍ഹത്തിന് 20.70 രൂപ വരെയെത്താനും സാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, യുദ്ധം ഏറ്റവും കൂടുതൽ ബാധിച്ചത് എണ്ണയുൽപ്പാദന മേഖലയെയാണ്. ഇത് എല്ലാ ഗൾഫ് രാഷ്ട്രങ്ങളെയും സമാനമായി ബാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ഒമാൻ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളർ കടന്നതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. റഷ്യ-യുക്രെയ്ൻ പ്രതിസന്ധി എണ്ണ വില കുത്തനെ ഉയരാൻ കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ അസംസ്‌കൃത എണ്ണ വില അന്താഷ്ട്ര മാർക്കറ്റിൽ 105 ഡോളർ വരെ ഉയരാമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്
കൂടാതെ ദുബൈ മാർകറ്റൈൽ എക്‌സ്‌ചേഞ്ചിൽ മേയിൽ വിതരണം ചെയ്യേണ്ട എണ്ണക്ക് 100.85 ഡോളറായിരുന്നു ചൊവ്വാഴ്ച എണ്ണ വില. എണ്ണ ഉൽപാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിക്കുകയും ജനീവയിൽ നടക്കുന്ന ഇറാൻ ആണവ കരാർ ചർച്ച വിജയത്തിലെത്തുകയും ചെയ്താൽ വില താഴേക്ക് വരുന്നതായിരിക്കും. യുക്രൈൻ-റഷ്യ പ്രശ്‌നം അനുരഞജനത്തിലെത്തുന്നതും എണ്ണ വില കുറക്കും. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദന രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. ദിവസവും ആറര ദശലക്ഷം ബാരൽ എണ്ണയാണ് കയറ്റുമതി ചെയ്യുന്നത്. ഇതിൽ രണ്ട് ദശലക്ഷം ബാരൽ എണ്ണ ചൈനയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.
എന്നാൽ പ്രതിസന്ധി കാരണം ചൈനയിലക്കുള്ള കയറ്റുമതി ഒന്നര ദശലക്ഷം ബാരൽ വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ യുറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മൂന്ന് ദശലക്ഷം ബാരലായി കുറയുകയുണ്ടായി. ഇത് കാരണം വിവിധ രാജ്യങ്ങൾക്ക് ദിവസവും ഒന്നര ദശലക്ഷം ബാരലിന്റെ കുറവാണ് അനുഭവപ്പെടുന്നത്. ഈ കുറവാണ് അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണ വില വർധിക്കാൻ പ്രധാന കാരണമായി പറയുന്നത്. എണ്ണ വില വർധിക്കുന്നത് ഒമാനും മറ്റ് എണ്ണ ഉൽപാദന രാജ്യങ്ങൾക്കും വലിയ സാമ്പത്തിക വളർച്ചയുണ്ടാക്കും. എന്നാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് എണ്ണ വില വർധനവ് വൻ തിരിച്ചടിയാവുന്നതായിരിക്കും.
https://www.facebook.com/Malayalivartha


























