പ്രവാസികള്‍ക്ക് അനുവദിച്ച ഇളവ് അവസാനിക്കാന്‍ ഇനി 28 ദിവസങ്ങള്‍ മാത്രം.... വിസ, റസിഡന്റ് പെര്‍മിറ്റ് ചട്ട ലംഘനം പരിഹരിച്ച് നിയമ വിധേയമാകാന്‍ ആഭ്യന്തര മന്ത്രാലയം പ്രവാസികള്‍ക്ക് അനുവദിച്ച ഇളവ് കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും! കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

പ്രവാസികള്‍ക്കായി അനുവദിച്ച ഇളവ് കാലാവധി അവസാനിക്കാന്‍ ഇനി 28 ദിവസങ്ങള്‍ മാത്രമാണുള്ളത്. വിസ, റസിഡന്റ് പെര്‍മിറ്റ് ചട്ട ലംഘനം പരിഹരിച്ച് നിയമ വിധേയമാകാന്‍ ആഭ്യന്തര മന്ത്രാലയം പ്രവാസികള്‍ക്ക് അനുവദിച്ച ഇളവ് കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ എത്രയുംവേഗം തന്നെ ഈ അവസരം മുതലാക്കണം എന്നാണ് അധികൃതർ പറയുന്നത്.
2021 ഒക്ടോബര്‍ 10 നാണ് പ്രവാസികള്‍ക്ക് ഇളവ് നല്‍കി തുടങ്ങിയിരുന്നത്. നിയമം ലംഘിച്ചവര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള യാത്രാ തടസങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിച്ച് സ്വദേശത്തേക്ക് മടങ്ങണമെങ്കില്‍ തന്നെ സമയപരിധി അവസാനിക്കുന്ന ആഴ്ചയിലേക്ക് കാത്തിരിക്കാതെ നേരത്തെ തന്നെ സേര്‍ച് ആന്റ് ഫോളോ അപ്പിനെ സമീപിക്കേണ്ടതാണ്. ഇളവ് കാലാവധിയില്‍ അറസ്റ്റോ മറ്റ് നിയമ നടപടികളോ സ്വീകരിക്കുന്നതല്ല. ഇളവ് ആനുകൂല്യത്തിനായി ധൈര്യമായി അധികൃതരെ സമീപിക്കാമെന്നും മന്ത്രാലയം ഓര്‍മ്മപ്പെടുത്തുകയുണ്ടായി.
അതോടൊപ്പം റസിഡന്‍സി പെര്‍മിറ്റ് ഇല്ലാതെ കഴിയുന്നവര്‍, കാലാവധി കഴിഞ്ഞിട്ടും റസിഡന്‍സി പെര്‍മിറ്റ് പുതുക്കാത്തവര്‍, റസിഡന്‍സി പെര്‍മിറ്റ് കാലാവധി കഴിഞ്ഞ് നിയമാനുസൃതമായ 90 ദിവസം കഴിഞ്ഞവര്‍, തൊഴില്‍ സ്ഥലത്ത് നിന്ന് ഒളിച്ചോടിയ തൊഴിലാളികള്‍, സന്ദര്‍ശക വിസകളിലും കുടുംബ വിസകളിലും എത്തി താമസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവര്‍ എന്നിവര്‍ക്ക് ഇളവ് ആനുകൂല്യം ലഭിക്കുന്നതായിരിക്കും.
ഇത്തരത്തിൽ നിയമലംഘനം നടത്തിയ പ്രവാസിക്കെതിരെ ഒളിച്ചോട്ടം നടത്തിയതായി തൊഴിലുടമ പരാതി നല്‍കി 30 ദിവസത്തില്‍ അധികമായെങ്കില്‍ അത്തരക്കാര്‍ക്കും മടങ്ങി പോകാനുള്ള അവസരം ലഭിക്കുന്നതാണ്. നിയമപരമായ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിച്ചാണ് സ്വദേശത്തേക്ക് മടങ്ങുന്നതെങ്കില്‍ ഇവര്‍ക്ക് ഖത്തറിലേക്ക് മടങ്ങി വരാവുന്നതാണ്. റസിഡന്‍സി പെര്‍മിറ്റ് റദ്ദായവര്‍ക്കും റദ്ദായ തീയതി മുതല്‍ 90 ദിവസത്തെ കാലാവധി കഴിഞ്ഞവര്‍ക്കും ആനുകൂല്യം ലഭിക്കുന്നതായിരിക്കും.
https://www.facebook.com/Malayalivartha


























