പ്രവാസികൾക്ക് വില്ലനായി ഹൃദയാഘാതം; കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചത് ഏഴ് വയസുള്ള ബാലൻ ഉൾപ്പടെ ഒട്ടനവധി പ്രവാസികൾ, മാറുന്ന ജീവിത രീതികളും മാനസിക സംഘര്ഷങ്ങളും ഇതിന് കരണമാകുമ്പോൾ കരുതൽ വേണമെന്ന മുന്നറിയിപ്പുമായി അധികൃതർ

ഗൾഫ് രാഷ്ട്രങ്ങളിൽ ഹൃദയാഘാതം മൂല മരിക്കുന്ന പ്രാസികളുടെ എണ്ണം വീണ്ടും ഉയരുകയാണ്. ഇത് ഏറെ ആശങ്ക നൽകുന്ന കാര്യമാണ്. കാരണം മാറുന്ന ജീവിത രീതികളും മാനസിക സംഘര്ഷങ്ങളും ഇതിന് കരണമാകുമ്പോൾ കരുതൽ വേണമെന്ന മുന്നറിയിപ്പുകളാണ് അധികൃതർ നൽകുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം മലയാളി ബാലന്‍ ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു. മുലദ്ദ ഇന്ത്യന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഇഹാന്‍ നഹാസ് (ഏഴ്) ആണ് ഒമാനിലെ സുവൈഖില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഛര്‍ദ്ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അതോടൊപ്പം തന്നെ പ്രവാസി മലയാളി കൊല്ലം കൊട്ടാരക്കര വെട്ടിക്കവല സ്വദേശി ശ്രീകൃഷ്ണ മന്ദിരത്തിൽ ശ്രീധരൻ ആചാരിയുടെ മകൻ സുരേഷ് കുമാർ (56) മരിച്ചു. ഹൃദയാഘാതം മൂലം മസ്‌കത്തിലെ ഖൗള ആശുപത്രിയിൽ വെച്ചായിരുന്നു മരിച്ചത്. മൃതദേഹം ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗത്തിന്റെ നേതൃത്വത്തിൽ നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുകയാണ്.
കഴിഞ്ഞനാജ് ദിവസം ഹൃദയാഘാതം മൂലം മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം കോട്ടക്കൽ ഇരിമ്പിളിയം മേച്ചിരിപ്പറമ്പ് സ്വദേശി കരുവാരക്കുന്നിൽ ഉണ്ണീൻകുട്ടിയുടെ മകൻ അഷ്റഫലി (42) ആണ് മരിച്ചത്. തായിഫിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം ഗോതമ്പ് എടുക്കുന്നതിനായി ജിദ്ദയിൽ ട്രൈലറുമായി എത്തുകയായിരുന്നു. ജിദ്ദയിലെ സനാബീൽ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു. തുടർനടപടികൾക്കായി തായിഫ്, ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോർട്ട്. മലപ്പുറം പുറത്തൂര്‍ ഇല്ലിക്കല്‍ സിദ്ദീഖിന്റെ മകന്‍ അഷ്റഫ് (22) ആണ് മരിച്ചത്. ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു. സഫിയയാണ് മാതാവ്. സഹോദരിമാര്‍ - റിനു ഷെബ്രി, മിന്നു. പിതാവും ഖത്തറില്‍ ജോലി ചെയ്യുകയാണ്. കെ.എം.സി.സി അല്‍ ഇഹ്‍സാന്‍ മയ്യിത്ത് പരിപാലന സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്‍ച രാത്രിയോടെ ഖത്തര്‍ എയര്‍വെയ്‍സ് വിമാനത്താവളത്തില്‍ നാട്ടിലെത്തിച്ചു.
https://www.facebook.com/Malayalivartha


























