പ്രവാസികളെ നാട്ടിലേക്ക് അയക്കാൻ കോടികൾ ചെലവിട്ട് കുവൈറ്റ്; പ്രവാസികളെ നാടുകടത്തുന്നതില്‍ വിമാന ടിക്കറ്റിനായി കുവൈറ്റ് മുടക്കിയത് വന്‍തുക, കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ നാടുകടത്തിയത് 42,529 പ്രവാസികളെ! ഈ പ്രവാസികളുടെ വിമാന ടിക്കറ്റുകള്‍ക്കായി രാജ്യം ഏകദേശം 49 കോടിയിലധികം രൂപ

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപനത്തിന് പിന്നാലെ നടപടികൾ കടുപ്പിക്കുകയാണ്. പ്രത്യേകിച്ച് സ്വദേശിവത്കരണം. ഇതുമൂലം നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടുകയുണ്ടായി. എന്നാൽ കുവൈറ്റിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ ഏറെ ഞെട്ടിക്കുന്നതാണ്. അതായത് കുവൈറ്റില്‍ നിന്നും പ്രവാസികളെ നാടുകടത്താന്‍ ചെലവായത് കോടികള്‍ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രവാസികളെ നാടുകടത്തുന്നതില്‍ വിമാന ടിക്കറ്റിനായി വന്‍തുകയാണ് കുവൈറ്റ് മുടക്കിയിരിക്കുന്നത്.
എംപി അബ്ദുല്ല അല്‍ മുദാഫിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 42,529 പ്രവാസികളെയാണ് നാടുകടത്തിയിരുന്നത്. ഈ പ്രവാസികളുടെ വിമാന ടിക്കറ്റുകള്‍ക്കായി രാജ്യം ഏകദേശം 2 മില്യണ്‍ കെഡി അതായത് 49 കോടിയിലധികം ചെലവഴിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.
അതേസമയം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം കുവൈറ്റിലെ തൊഴില്‍ വിപണി വിട്ടത് 27,200 പ്രവാസികളാണ്. സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
അതോടൊപ്പം തന്നെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍, 1,479,545 വിദേശ തൊഴിലാളികള്‍ ഉണ്ടായിരുന്നിടത്ത് 1,452,344 വിദേശ തൊഴിലാളികളാണ് നിലവില്‍ വിപണിയിൽ ഉള്ളത് തന്നെ. 2021 ഡിസംബറില്‍ തന്നെ ഏകദേശം 451,000 ഈജിപ്തുകാര്‍ രാജ്യത്തെ പ്രാദേശിക തൊഴില്‍ വിപണിയില്‍ ജോലി ചെയ്തിരുന്നു. 437,000 ഇന്ത്യക്കാര്‍, 158,700 ബംഗ്ലാദേശികള്‍, 69,500 പാകിസ്ഥാനികള്‍, 64,300 ഫിലിപ്പിനോകള്‍, 63,300 സിറിയക്കാര്‍, 38,000 നേപ്പാളികള്‍, 25,500 ജോര്‍ദാനികള്‍, 20,000 ഇറാനികള്‍ എന്നിങ്ങനെ രാജ്യത്ത് കഴിഞ്ഞ വര്‍ഷം ജോലി ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























