ഐൻ ദുബായ് വേനൽക്കാലം കഴിയുന്നതുവരെ തുറക്കില്ല; സന്ദർശകരെ ആകർഷിക്കുന്ന പുതിയ ഓഫറുകളോടെ വേനൽക്കാലം കഴിയുന്നതോടെ വീണ്ടും തുറക്കുമെന്ന് ഐൻ ദുബായ് അധികൃതർ...
അത്ഭുത നിർമിതികളുടെ നാടാണ് യുഎഇ. അതിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ നിരീക്ഷണ ചക്രമായ (ഫെറി വീൽ) ഐൻ ദുബായ് വേനൽക്കാലം കഴിയുന്നതുവരെ തുറക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അധികൃതർ. സന്ദർശകരെ ആകർഷിക്കുന്ന പുതിയ ഓഫറുകളോടെ വേനൽക്കാലം കഴിയുന്നതോടെ വീണ്ടും തുറക്കുമെന്ന് ഐൻ ദുബായ് വെബ്‌സൈറ്റിലൂടെ അധികൃതർ അറിയിച്ചിരിക്കുകയാണ്.
അതായത് യു.എ.ഇ.യിലെ പ്രധാന വിനോദസഞ്ചാര ആകർഷണങ്ങളിലൊന്നായാണ് ഇതിനെ അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രവർത്തനമാരംഭിച്ച കേന്ദ്രം മാർച്ച് 14-നാണ് നവീകരണ പ്രവർത്തനങ്ങൾക്കായി താത്കാലികമായി അടച്ചിരിക്കുന്നത്. zഇതിനകം തന്നെ ലക്ഷകണക്കിന് ആളുകൾ കേന്ദ്രം സന്ദർശിച്ചിട്ടുമുണ്ട്.
അതേസമയം യു.എസിലെ ലാസ് വേഗസിലെ 167.6 മീറ്ററുള്ള ഫെറി വീലിന്റെ റെക്കോഡാണ് 250 മീറ്റർ ഉയരമുള്ള ഐൻ ദുബായ് തകർത്തിരിക്കുന്നത്. ബ്ലൂവാട്ടർ ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ചക്രം ഒരു തവണ കറങ്ങിത്തീരാൻ 38 മിനിറ്റെടുക്കുന്നതാണ്. ഈ സമയത്തിനിടെ ദുബായ് നഗരത്തിന്റെ ആകാശ ദൃശ്യം കാണാൻ സാധിക്കുകയും ചെയ്യും. പത്തോളം രാജ്യങ്ങളിലെ വിദഗ്ധരുടെ കരവിരുതിലാണ് ഐൻ ദുബായ് പൂർത്തിയാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























