യുഎഇയെ പ്രവാസികൾ ഇങ്ങെടുക്കുവാ.... വിസ നടപടി ക്രമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് യുഎഇയുടെ മാസ്സ് എൻട്രി; നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത് ജോലി, സന്ദർശനം , വിനോദ സഞ്ചാരം എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള വിസകൾ! പുതിയ സംവിധാനത്തിൽ തൊഴിലുടമയോ സ്പോൺസറോ ആവശ്യമില്ല! പ്രവാസികൾക്ക് ഇത് വമ്പൻ പ്രഖ്യാപനം....

പ്രവാസികൾക്ക് ആശ്വാസമായി വീണ്ടും വിസ നടപടി ക്രമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് യു എ ഇ. അങ്ങനെ മാറ്റങ്ങളുടെ ഭാഗമായി സ്പോൺസർ ആവശ്യമില്ലാത്ത വിസകൾ പ്രഖ്യാപിച്ചുകൊണ്ട് പൊളിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്. ജോലി, സന്ദർശനം , വിനോദ സഞ്ചാരം എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള വിസകൾ ആണ് നിലവിൽ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ സംവിധാനത്തിൽ തന്നെ തൊഴിലുടമയോ സ്പോൺസറോ ആവശ്യമില്ല എന്നതാണ് ഇതിന്റെ വലിയ പ്രത്യേകത എന്നത്. എന്നാൽ അതിൽ എടുത്തുപറയേണ്ടത് ഭാവിയുടെ വാഗ്ദാനങ്ങളായ യുവാക്കൾക്കും അതോടൊപ്പം തന്നെ വിദ്യാർത്ഥികൾക്കും ഇത് ഗുണം ചെയ്യുകയാണ്....
യുഎഇയുടെ പുതിയ വിസ നിയമം വിദ്യാര്‍ഥികള്‍ക്ക് ഒട്ടേറെ അവസരങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്. ആണ്‍കുട്ടികളെ 25 വയസ്സു വരെയും പെണ്‍കുട്ടികളെയും നിശ്ചയദാര്‍ഢ്യമുള്ളവരെയും പ്രായപരിധി പരിഗണിക്കാതെ തന്നെ സ്‌പോണ്‍സര്‍ ചെയ്യാമെന്ന തീരുമാനം പഠനത്തോടൊപ്പം അനുയോജ്യമായ ജോലി കണ്ടെത്താന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. സെപ്തംബര്‍ മുതല്‍ പുതിയ വിസ നിയമം പ്രാബല്യത്തിലാകുന്നതാണ്.
അതേസമയം ഇതുവരെയും ആണ്‍കുട്ടികള്‍ക്ക് 18 വയസ്സുവരെ മാത്രമേ മാതാപിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നില്‍ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇതുകാരണം 18 കഴിഞ്ഞ ആണ്‍മക്കളെ മറ്റേതെങ്കിലും വിസയിലേക്ക് മാറ്റുകയോ അല്ലെങ്കില്‍ 4000 ദിര്‍ഹം കെട്ടിവെച്ച് ഒരു വര്‍ഷ കാലാവധിയുള്ള സ്റ്റുഡന്‍സ് വിസ എടുത്ത് വര്‍ഷം തോറും പുതുക്കുകയോ ചെയ്യുകയാണ് ചെയ്തിരുന്നത്. ഇത് രക്ഷിതാക്കള്‍ക്ക് കടുത്ത സാമ്പത്തിക, മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.
കൂടാതെ വളരെ എളുപ്പത്തിൽ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നിര്‍മിതബുദ്ധി, സൈബര്‍ സെക്യൂരിറ്റി, ഗെയിമിങ് ആന്റ് റോബട്ടിക്‌സ്, ഡേറ്റ അനാലിസിസ് തുടങ്ങി ഏറ്റവും പുതിയ ബിരുദ- ബിരുദാനന്തര കോഴ്‌സുകള്‍ ഉപയോഗപ്പെടുത്തി ഇവിടെതന്നെ ഉന്നതവിദ്യാഭ്യാസം നേടി ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്.
ഇതോടെ ലോകത്തെ തന്നെ ഏറ്റവും മികച്ച സര്‍വകലാശാലകളുടെയും കോളജുകളുടെയും സാന്നിധ്യം ഉന്നത വിദ്യാഭ്യാസത്തിന് വിദേശത്തേക്ക് പോകുന്നത് കുറയ്ക്കും. ഇനിമുതല്‍ യുഎഇയില്‍ ജോലി ചെയ്തുകൊണ്ടു തന്നെ വിദേശത്തെ ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ പഠിക്കാനുള്ള അവസരവും ഉണ്ടാകുന്നതാണ്.
https://www.facebook.com/Malayalivartha

























