സൗദിയിൽ വീണ്ടും പ്രവാസികൾക്കെതിരെ ഇരട്ടത്താപ്പ്; സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് കൂടുതൽ പ്രാധാന്യം നൽകി തൊഴിൽ അവസരങ്ങൾ നൽക്കുന്ന പദ്ധതിയുടെ രണ്ടാം പതിപ്പ് ഉടൻ... രണ്ടാം ഘട്ടത്തിൽ തീരുമാനിച്ചിരിക്കുന്നത് 1,30,000 സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും ജോലി നൽകാൻ.... കൂടുതൽ പ്രവാസികൾക്ക് തൊഴിൽ പോകുമെന്ന് ഉറപ്പ്

സൗദിയിൽ വീണ്ടും പ്രവാസികൾക്കെതിരെ ഇരട്ടത്താപ്പ്. സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് കൂടുതൽ പ്രാധാന്യം നൽകി തൊഴിൽ അവസരങ്ങൾ നൽക്കുന്ന പദ്ധതിയുടെ രണ്ടാം പതിപ്പ് ഉടൻ ആരംഭിക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്.
ഇതുവഴി 1,30,000 സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും ജോലി നൽകാനാണ് രണ്ടാം ഘട്ടത്തിൽ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഒരു നീക്കമാണ് മന്ത്രാലയം ഇപ്പോൾ ലക്ഷ്യം വെക്കുന്നത്. ഇത് 36 മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാകും എന്നാണ് സൗദി ചൂണ്ടിക്കാണിക്കുന്നത്.
അതായത് ഗതാഗതം-ലോജിസ്റ്റിക്സ്, വ്യവസായം, സ്വകാര്യമേഖലയിലെ ടൂറിസം, റിയൽ എസ്റ്റേറ്റ്-കെട്ടിട നിർമാണം, ആരോഗ്യം, വാണിജ്യം തുടങ്ങിയ മേഖലയിൽ 5000 റിയാലിൽ കുറയാതെ തന്നെ തൊഴിൽ അവസരങ്ങൾ ഒരുക്കാനാണ് അധികൃതർ പദ്ധതിയിട്ടിരിക്കുന്നത്. വൻകിട, ഇടത്തരം കമ്പനികൾക്കും, പെട്ടെന്ന് വളരുന്ന സ്ഥാപനങ്ങളും രാജ്യത്ത് വരുന്നതിന് വേണ്ടി വലിയ പദ്ധതികൾ ആണ് നടപ്പിലാക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തന്നെ നിരവധി കരാറുകളിൽ സൗദി ഒപ്പുവയ്ക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























