പാസ്സ്പോർട്ടിലെ ആ മാറ്റം പ്രവാസികൾക്ക് വിനയാകും; വിവിധ കാരണങ്ങളാല്‍ പാസ്പോര്ട്ടില് ജനനത്തീയതി മാറ്റേണ്ടി വരുന്ന പ്രവാസികൾക്ക് ഒരു മുന്നറിയിപ്പ്, ചെയ്യേണ്ടത് ഇത്....

വിദേശയാത്രാ ആവശ്യങ്ങൾക്കായി, ഇന്ത്യൻ പൗരന്മാർക്ക് പ്രസിഡനിറ്റ്ന്റെ നിർദ്ദേശപ്രകാരം നൽകപ്പെടുന്ന പാസ്പോർട്ടാണ് നമ്മുടെ ഇന്ത്യൻ പാസ്പോർട്ട്. പാസ്പോർട്ട് നിയമപ്രകാരം, ഇന്ത്യൻ പാസ്പോർട്ടിന്റെ ഉടമസ്ഥന് വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ താനെ ഇന്ത്യൻ ദേശീയത തെളിയിക്കുന്ന തിരിച്ചറിയൽ രേഖയായി പാസ്പോർട്ട് പ്രയോജനപ്പെടുകയാണ് ചെയ്യുക.
അതായത് വിവിധ കാരണങ്ങളാല്‍ പാസ്പോര്ട്ടില് ജനനത്തീയതി മാറ്റേണ്ടി വരുന്ന പ്രവാസികൾക്കാണ് ഈ മുന്നറിയിപ്പ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പാസ്പോര്‍ട്ട് എടുത്ത ചിലര്‍ ജനനത്തീയതി ചിലപ്പോൾ മാറ്റി നല്കിയിട്ടുണ്ടകും. എന്നാൽ ഇത് പിന്നീടാണ് പ്രയാസം ഉണ്ടാകുക. കൂടാതെ ചിലരുടെ പാസ്പോര്ട്ടില് ജനനത്തീയതി തെറ്റായിട്ടാകും വന്നിട്ടുണ്ടാവുക. ഈ സാഹചര്യത്തില്‍ പാസ്പോര്ട്ടില് ജനന ത്തീയതി തിരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
ആയതിനാൽ തന്നെ ഇതിന് ആദ്യമായി ചെയ്യേണ്ടത് നാട്ടിലെ ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഒരു അഭിഭാഷകന് മുഖേന അപേക്ഷ നല്‍കുക എന്നതാണ്. ഇതേതുടര്‍ന്ന് മൂന്നോ നാലോ സിറ്റിങ് നടത്തി അപേക്ഷ ന്യായമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ജനന ത്തീയതി തിരുത്തുന്നതിന് അനുമതി നല്കി കോടതി ഉത്തരവ് നല്‍കുകയുള്ളൂ. വിദേശത്ത് കഴിയുന്ന ആളാണെങ്കില്‍ നാട്ടിലെ അഭിഭാഷകന് പവര്‍ ഓഫ് അറ്റോണി നല്കിയാല് ഓരോ സിറ്റിങ്ങിലും ഹാജരാകേണ്ട പ്രയാസം ഒഴിവായിക്കിട്ടുന്നതാണ്.
അതോടൊപ്പം തന്നെ കോടതി ഉത്തരവ് ലഭിച്ചശേഷം ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ അതത് രാജ്യത്തെ ഇന്ത്യന്‍ എംബസി മുഖേന പാസ്പോര്ട്ടില് ജനനത്തീയതി തിരുത്താന്‍ അപേക്ഷ നല്‍കുന്നതാണ് ഏറ്റവും ഉചിതമായ രീതി. അങ്ങനെയെങ്കില്‍, ഇവിടത്തെ മറ്റ് രേഖകളില്‍ ജനനത്തീയതി എളുപ്പത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി നാട്ടിലെ കോടതി ഉത്തരവ് അറ്റസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല എന്നതാണ്.
ഇതേതുടര്‍ന്ന്, പുതിയ പാസ്പോര്‍ട്ട്, പഴയ പാസ്പോര്‍ട്ട്, ജോലി ചെയ്യുന്ന കമ്ബനിയില്‍ നിന്നുള്ള കത്ത് എന്നിവയുമായി ഏജന്റ് മുഖേന എമിഗ്രേഷന്‍, എല്‍.എം.ആര്.എ, സി.ഐ.ഒ (സി.പി.ആര് ഓഫിസ്) എന്നിവിടങ്ങളിലെ രേഖകളില്‍ ജനനത്തീയതി മാറ്റാവുന്നതാണ്.
അതേസമയം നാട്ടില്‍നിന്നാണ് ജനനത്തീയതി തിരുത്തി പാസ്പോര്‍ട്ട് പുതുക്കിയതെങ്കില്‍ തന്നെ ബഹ്റൈനിലെ ഏജന്റ് അല്ലെങ്കില്‍ കമ്ബനി പ്രതിനിധി മുഖേന എമിഗ്രേഷന്‍, എല്‍.എം.ആര്.എ, സി.ഐ.ഒ രേഖകളില്‍ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ഇതിന്, പുതിയ പാസ്പോര്‍ട്ട്, പഴയ പാസ്പോര്‍ട്ട്, കോടതി ഉത്തരവ്, കമ്പ നിയുടെ കത്ത് എന്നിവ ഹാജരാക്കേണ്ടതാണ്.
ഇതേതുടര്‍ന്ന് മാത്രമെ പുതിയ വിസയില്‍ ബഹ്റൈനിലേക്ക് വരാന്‍ സാധിക്കുകയുള്ളു. ഇങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ആള്‍മാറാട്ടമായി പരിഗണിച്ച് തിരിച്ചയക്കാനും നിലവിലുള്ള വിസ കാന്സലാകാനും സാധ്യതയുള്ളതായി അധികൃതർ വ്യക്തമാക്കുകയാണ്.
https://www.facebook.com/Malayalivartha

























