യുഎഇയ്ക്ക് പിന്നാലെ പ്രവാസികൾക്ക് കൂടുതൽ നയങ്ങൾ നൽകി ഒമാനും; തൊഴിൽ മേഖലകളിൽ വരാൻ പോകുന്നത് വമ്പൻ മാറ്റങ്ങൾ ഇതാ... മെയ് 15 മുതല്‍ പുതിയ ഫ്‌ളെക്‌സിബ്ള്‍ വര്‍ക്കിംഗ് സിസ്റ്റത്തിന് അനുസൃതയമായി സമയക്രമം പുനക്രമീകരിച്ച് രാജ്യത്തെ വിവിധ മന്ത്രാലയങ്ങള്‍

യുഎഇയ്ക്ക് പിന്നാലെ പ്രവാസികൾക്ക് കൂടുതൽ നയങ്ങൾ നൽകി ഒമാനും. തൊഴിൽ മേഖലകളിൽ വരാൻ പോകുന്നത് വമ്പൻ മാറ്റങ്ങൾ. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഒമാനില്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മെയ് 15 മുതല്‍ പുതിയ ഫ്‌ളെക്‌സിബ്ള്‍ വര്‍ക്കിംഗ് സിസ്റ്റത്തിന് അനുസൃതയമായി സമയക്രമം പുനക്രമീകരിച്ച് രാജ്യത്തെ വിവിധ മന്ത്രാലയങ്ങള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
രാവിലെ 7.30നും വൈകിട്ട് 4.30നും ഇടയിലുള്ള ഒന്‍പത് മണിക്കൂറിനുള്ളില്‍ തന്നെ സൗകര്യപ്രദമായ ഏഴ് മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയെന്ന ഭരണാധികാരി സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരീഖിന്റെ രാജകീയ വിളംബരത്തെ തുടര്‍ന്നാണ് നടപടി വന്നിരിക്കുന്നത്.
അതായത് സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലി സംവിധാനം സുഗമമാക്കുന്നതോടൊപ്പം തന്നെ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സമയം സേവനങ്ങള്‍ ലഭ്യമാക്കുക കൂടി ചെയ്യുന്നതിന്റെ ഭാഗമായാണിത് വന്നിരിക്കുന്നത്. ഭരണാധികാരിയുടെ പ്രഖ്യാപിനത്തെ തുടര്‍ന്ന് മെയ് 15 മുതല്‍ തന്നെ ഫ്‌ളെക്‌സിബ്ള്‍ വര്‍ക്കിംഗ് സിസ്റ്റം നടപ്പാക്കിക്കൊണ്ട് ഒമാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
കൂടത്തെ പുതിയ സാഹചര്യത്തില്‍ എല്ലാ സര്‍വീസ് ഡെലിവറി ഔട്ട്ലെറ്റുകളും രാവിലെ 7.30 മുതല്‍ വൈകീട്ട് മൂന്നുവരെ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനും സേവിക്കുന്നതിനുമായി സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി. അതേസമയം ഓണ്‍ലൈന്‍ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമായിരിക്കുമെന്നും തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ഭവന, നഗരാസൂത്രണ മന്ത്രാലയത്തില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്നു വരെയാണ് പുതിയ സമയക്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ വില്‍പനക്കും വാങ്ങലിനുമുള്ള നിയമനടപടികളുടെ ഇടപാടുകള്‍ ക്ലിയര്‍ ചെയ്യുന്നതിനായി തന്നെ രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറു മണി വരെ മസ്‌ക്കറ്റ് ഗവര്‍ണറേറ്റില്‍ കോള്‍ സെന്റര്‍ സംവിധാനം ആരംഭിച്ചതായും മന്ത്രാലയം വക്താവ് അറിയിക്കുകയുണ്ടായി.കൂടത്തെ മന്ത്രാലയ ഓഫീസില്‍ ആവശ്യമായ ഇടപാടുകള്‍ നടത്തുന്നതിന് രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ മാത്രമേ ജീവനക്കാരുടെ സേവനം ലഭ്യമാവുകയുള്ളൂ എന്നതും ഏവരും ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha

























