മക്കയിലെ വിശുദ്ധ കഅബയുടെ മൂടുപടം അണുവിമുക്തമാക്കാൻ സ്മാര്‍ട്ട് മെഷീനുകള്‍; ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മെഷീന്‍ ഉപയോഗിക്കുന്നത് കിസ്വ വൃത്തിയായി സൂക്ഷിക്കാൻ

മക്കയിലെ വിശുദ്ധ കഅബയുടെ മൂടുപടം ഇനിമുതല്‍ അണുവിമുക്തമാക്കാൻ സ്മാര്‍ട്ട് മെഷീനുകള്‍ എത്തും. ഇരുഹറം കാര്യാലയമാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. അതായത് മണിക്കൂറുകളോളം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുവാന്‍ ശേഷിയുള്ളതാണ് ഈ യന്ത്രം എന്നത്. ശുദ്ധമായ കറുത്ത പട്ട് കൊണ്ട് നിര്‍മ്മിച്ച വിശുദ്ധ കഅബയുടെ മൂടുപടമാണ് കിസ്വ എന്നത്. ഈ കിസ്വ വൃത്തിയായി സൂക്ഷിക്കുവാനാണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മെഷീന്‍ ഉപയോഗിക്കാൻ അതികൃതർ ഒരുങ്ങുന്നത്.
അതേസമയം പൊടിക്കാറ്റടക്കമുള്ള കാരണത്താല്‍ കിസ്വയിൽ പൊടിപടലങ്ങള്‍ പറ്റിപിടിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ കേടുപാടുകള്‍ സംഭവിക്കാതെ തന്നെ പൊടിപടലങ്ങള്‍ നീക്കാനാകുമെന്നതാണ് പുതിയ മെഷീന്റെ പ്രത്യേകത. യന്ത്രം പ്രവൃത്തിപ്പിക്കുവാന്‍ കഴിവും യോഗ്യതയുമുള്ളവരെ സജജമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























