ദുബായ് പോലീസ് മാസ്സ്.... 50 ജീവനക്കാർക്ക് ഉംറക്ക് അവസരം; കയ്യടി നേടി ദുബായ് പൊലീസ്! മുമ്പ് ഉംറ നിർവ്വഹിച്ചിട്ടില്ലാത്ത സ്ത്രീകൾക്കും പുരുഷ ജീവനക്കാർക്കും അവസരമുണ്ടാകും... 50 പേർക്ക് ഉംറക്ക് അവസരം ലഭിച്ചത് ദുബായ് പൊലീസ് ജനറൽ കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ നിർദേശ പ്രകാരം...

പുണ്യം തേടി 50 ജീവനക്കാർക്ക് ഉംറക്ക് അവസരമൊരുക്കി ദുബായ് പൊലീസ് കയ്യടി നേടി. ദുബായ് പൊലീസ് ജനറൽ കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ നിർദേശ പ്രകാരമാണ് 50 പേർക്ക് ഉംറക്ക് അവസരം ലഭിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ അബുദാബിയിലെ ജനറൽ വകുപ്പിലെ ഇസ്ലാമിക് ആൻഡ് ടോളറൻസ് മന്ത്രാലയമാണ് ഇതിന് നേതൃത്വം നൽകുന്നത്. മുമ്പ് ഉംറ നിർവ്വഹിച്ചിട്ടില്ലാത്ത സ്ത്രീകൾക്കും പുരുഷ ജീവനക്കാർക്കും അവസരമുണ്ടാകുന്നതായിരിക്കും. മുമ്പ് ഉംറ നിർവ്വഹിച്ചിട്ടില്ലാത്ത സ്ത്രീകൾക്കും പുരുഷ ജീവനക്കാർക്കും അവസരം ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കൂടത്തെ എല്ലാ വർഷവും തങ്ങളുടെ ജീവനക്കാരിലെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഹജ്ജിന്റെയും ഉംറയുടെയും കർമ്മങ്ങൾ നിർവഹിക്കാൻ പുണ്യഭൂമിയിലേക്ക് അയക്കുന്നതാണ്, അതിന് അവരെ പ്രാപ്‌തരാക്കാനും ദുബായ് പൊലീസ് ഉത്സാഹിക്കുന്നുവെന്ന് കേണൽ ഡോ. അഹമ്മദ് അൽ അലി ചൂണ്ടിക്കാട്ടുകയുണ്ടായി.
https://www.facebook.com/Malayalivartha

























