പൊട്ടിത്തെറിച്ചത് മലയാളികളുടെ പ്രിയ റസ്റ്ററന്റ്.... ഇന്നലെ ഉച്ചയോടെയുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചത് മലയാളി ഉൾപ്പടെ രണ്ടുപേർ, അപകടത്തെ തുടർന്ന് പരിക്കേറ്റത് 120 ലേറെ പേർക്ക്! 6 പേർക്ക് സാരമായ പരുക്കും 64 പേർക്ക് നിസാര പരുക്കുമാണ് ഏറ്റത് എന്ന് അധികൃതർ, താങ്ങായി എത്തിയത് അബുദാബി പോലീസ്

കഴിഞ്ഞ ദിവസമാണ് യുഎഇയെ നടുക്കി അബുദാബി ഖാലിദിയ ഏരിയയിലെ മലയാളികളുടെ റസ്റ്ററന്റില്‍ പാചകവാതക സംഭരണി പൊട്ടിത്തെറിച്ചത്. ഇതുമൂലം ഉണ്ടായ അപകടത്തിൽ പരുക്കേറ്റവര്‍ക്ക് വിവിധ ആശുപത്രികളിൽ ചികിത്സ നൽകി വരികയാണെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടു പേരാണ് ഇന്നലെ ഉച്ചയോടെയുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചത്. ഇതിൽ ഒരാൾ മലയാളി ആണെന്ന റിപ്പോർട്ടുകളുമുണ്ടെന്നാണ് സൂചന. ആലപ്പുഴ സ്വദേശി ശ്രീകുമാറാണ് മരിച്ചതെന്നാണ് നാട്ടിൽ നിന്ന് ലഭിക്കുന്ന വിവരം.
അതേസമയം, മരിച്ചവരെക്കുറിച്ചും പരുക്കേറ്റവരെക്കുറിച്ചും കൂടതൽ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടത്തെ തുടർന്ന് 120 ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 56 പേർക്ക് സാരമായ പരുക്കും 64 പേർക്ക് നിസാര പരുക്കുമാണ് ഏറ്റത് എന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
കണ്ണൂർ സ്വദേശി അബ്ദുൽ ഖാദർ, കോഴിക്കോട് സ്വദേശി ബഷീർ എന്നിവർ ചേർന്ന് നടത്തുന്ന ഖാലിദിയ മാളിനടുത്തെ ഫൂഡ് കെയർ റസ്റ്ററന്റിൽ, കേന്ദ്രീകൃത പാചകവാതക സംഭരണിയിൽ വാതകം നിറയ്ക്കുന്നതിനിടെയുണ്ടായ ചോർച്ചയെ തുടർന്നായിരുന്നു ഇത്തരത്തിൽ സ്ഫോടനം ഉണ്ടായത്. ഇതേതുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തീപിടിത്തം നിയന്ത്രിക്കുന്നതിനിടെ രണ്ടാമത്തെ സ്ഫോടനവുമുണ്ടാവുകയും ചെയ്തു. റസ്റ്ററന്റ് ജീവനക്കാർക്കും സ്ഥലത്ത് തടിച്ചുകൂടിയവർക്കും പരുക്കേൽക്കുകയുണ്ടായി. ഇവരെ അബുദാബിയിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതോടൊപ്പം തന്നെ ചികിത്സയ്ക്ക് ആവശ്യമുള്ള എല്ലാ സംവിധാനങ്ങളും ആശുപത്രികളിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കുകയുണ്ടായി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിച്ച അധികൃതർ എംബസിയുമായി ബന്ധപ്പെട്ട് മറ്റു നടപടികൾ പൂർത്തിയാക്കി വരുന്നതായുംകൂട്ടിച്ചേർത്തു .
https://www.facebook.com/Malayalivartha

























