താൻ കാമസൂത്രയിൽ അഭിനയിച്ചപ്പോൾ പഴി കേട്ടത് അവരായിരുന്നു; പ്രൊഫഷണലായാണ് താൻ ആ കാര്യം ചെയ്തത്; അന്ന് തനിക്ക് കിട്ടിയ തുക! കാമസൂത്രയിൽ അഭിനയിച്ചപ്പോൾ അച്ഛൻ പറഞ്ഞത് ഒരൊറ്റ കാര്യം; തന്നെ കുറിച്ച് മകളും അമ്മയും ആഗ്രഹിക്കുന്ന ആ വലിയ കാര്യം; നാല് വർഷം കാമസൂത്രയുടെ മോഡലായതിനെ കുറിച്ചുള്ള അനുഭവം വെളിപ്പെടുത്തി ശ്വേത മേനോൻ

മലയാളികളുടെ പ്രിയ താരമാണ് ശ്വേത മേനോൻ. തന്റേതായ നിലപാടുകളും തനിക്ക് പറയാനുള്ള കാര്യങ്ങളുമെല്ലാം താരം മുഖം നോക്കാതെ പ്രതികരിക്കാറുണ്ട്. ഇപ്പോൾ ഇതാ വീണ്ടും കാമസൂത്രയുടെ മോഡലായതിനെ കുറിച്ചൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടി. അടുത്തിടെഒരു ചാനൽ പരിപാടിയിലാണ് ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
അതൊരു ഇന്റര്‍നാഷണല്‍ ക്യാംപയിനായിരുന്നു. പ്രൊഫഷണലായാണ് താൻ ആ കാര്യം ചെയ്തത് . അന്ന് 8 ലക്ഷമാണ് തനിക്ക് പ്രതിഫലമായി ലഭിച്ചത്. തുടർന്ന് 12 ലക്ഷം ലഭിച്ചു. നാല് വര്‍ഷവും കാമസൂത്രയുടെ മോഡല്‍ ശ്വേത മേനോനായിരുന്നു. താൻ കാമസൂത്രയിൽ അഭിനയിച്ചപ്പോൾ പഴി കേട്ടത് അച്ഛനും അമ്മയുമായിരുന്നു. തന്റെ വീട്ടുകാർ നല്ല സപ്പോർട്ട് ആയിരുന്നു അതിൽ അഭിനയിക്കാൻ.
അച്ഛന്‍ പറഞ്ഞത് മകൾ അവളുടെ ജോലി നന്നായി ചെയ്യുന്നുണ്ട്. അത് മാത്രം നോക്കിയാല്‍ മതിയെന്നായിരുന്നു. അമ്മക്ക് ഞാന്‍ വീട്ടിലിരിക്കുന്നതിഷ്ടമല്ലായിരുന്നു. മോളും അതേപോലെയാണ്. ഞാന്‍ എങ്ങനെയെങ്കിലും പുറത്തുപോവണമെന്നാണ് അവരുടെ ആഗ്രഹം.
തന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി കൂടുതൽ സംസാരിക്കാത്ത വ്യക്തിയാണ് ശ്വേത. മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അധികമായി പങ്കുവക്കാറില്ല. മകള്‍ സബൈന സാധാരണ ജീവിതം നയിക്കട്ടെ എന്നുള്ളത് കൊണ്ടാണ് താൻ ഇത് ചെയ്യാത്തതെന്ന് ശ്വേത നേരത്തെ പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha

























