ഇന്ത്യയിലേക്ക് പോവുന്ന യാത്രക്കാർക്ക് ഒരു പ്രധാന മുന്നറിയിപ്പ്; നെഗറ്റിവ് പി.സി.ആർ റിപ്പോർട്ട് അടക്കമുള്ള നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞെങ്കിലും ഇന്ത്യൻ സർക്കാറിന്റെ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്ത രേഖയില്ലെങ്കിൽ യാത്ര മുടങ്ങും

ഇന്ത്യയിലേക്ക് പോവുന്ന യാത്രക്കാർക്ക് ഒരു പ്രധാന മുന്നറിയിപ്പാണ് പുറത്ത് വരുന്നത്. അതായത് നെഗറ്റിവ് പി.സി.ആർ റിപ്പോർട്ട് അടക്കമുള്ള നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞെങ്കിലും ഇന്ത്യൻ സർക്കാറിന്റെ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്ത രേഖയില്ലെങ്കിൽ യാത്ര മുടങ്ങുമെന്ന സ്ഥിതിയാണ് കാണുവാൻ കഴിയുന്നത്. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റോ നെഗറ്റിവ് പി.സി.ആർ റിപ്പോർട്ടോ ഹാജരാക്കിയിട്ടില്ലെങ്കിലും ഇത്തരത്തിൽ പണി കിട്ടുന്നതാണ്.
അതായത് ഒമാൻ സർക്കാർ വിമാനത്താവളത്തിലെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞതിനാൽ വെറും ടിക്കറ്റും പാസ്പോർട്ടും മാത്രമായി യാത്രക്കെത്തിയ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ കുടുങ്ങിയിരുന്നത്. ഒമാനിലേക്ക് വരുന്നവർക്കുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും സർക്കാർ എടുത്തുകളഞ്ഞെങ്കിലും ഇന്ത്യൻ സർക്കാറിന്റെ പല നിയന്ത്രണങ്ങളും ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ട് എന്നതാണ്. ഇത് മനസ്സിലാക്കാതെ വിമാനത്താവളത്തിലെത്തുന്നവരാണ് യഥാർത്ഥത്തിൽ കുടുങ്ങുന്നത്.
കൂടാതെ ഇന്ത്യയിൽ പോവുന്ന എല്ലാ യാത്രക്കാരും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നത് നേരത്തെയുള്ള മാർഗനിർദേശമാണ് എന്നതാണ്. ഈ നിയമം കേന്ദ്ര സർക്കാർ ഇതുവരെ മാറ്റിയിട്ടില്ല എന്നത് നിങ്ങൾ ഓർക്കണം. അതിനാൽ താനെ ഇന്ത്യയിലേക്കുള്ള യാത്രക്കാർ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം കോപ്പി കൈയിൽ കരുതേണ്ടതാണ്. അതോടൊപ്പം തന്നെ അഞ്ച് വയസ്സിന് മുകളിലുള്ള, വാക്സിനെടുക്കാത്ത എല്ലാവരും നെഗറ്റിവ് പി.സി.ആർ ടെസ്റ്റ് റിപ്പോർട്ട് കൈയിൽ കരുതിയിരിക്കണം
അതേസമയം വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരോട് കൗണ്ടറിലിരിക്കുന്നവർ ആദ്യം ചോദിക്കുന്നത് ഈ റിപ്പോർട്ടുകൾ തന്നെയാണ്. ഇതില്ലാത്തവർക്ക് ബോർഡിങ് പാസുകൾ നൽകാനോ അറ്റന്റ് ചെയ്യാനോ കൗണ്ടർ സ്റ്റാഫ് തയാറാവുന്നുമില്ല. ശനിയാഴ്ച കോഴിക്കോട്ടേക്ക് യാത്ര ചെയ്യാൻ വിമാനത്താവളത്തിലെത്തിയ നിരവധി പേർ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ തന്നെ കുടുങ്ങിയിരുന്നു. ഇവരിൽ ചിലർ നേരത്തേ വിമാനത്താവളത്തിലെത്തിയതിനാൽ യാത്ര മുടങ്ങിയിരുന്നില്ല. ഇവർ പുറത്തുള്ള സുഹൃത്തുക്കളെ വിളിച്ച് എയർ സുവിധ പോർട്ടലിൽ യാത്രാവിവരങ്ങൾ അപ് ലോഡ് ചെയ്യിച്ച കോപ്പി മെയിൽ ചെയ്യിച്ച ശേഷം മാത്രമാണ് യാത്ര തുടരാൻ കഴിഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha

























