പ്രവാസികളെ വലയ്ക്കുന്ന വിലക്ക്...! അബുദബിയില്‍ സുപ്രധാന മാറ്റം നാളെ മുതൽ, ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല് നഹ്യാന് അംഗീകാരം നല്കിയ നിയമം നാളെ മുതൽ പ്രാബല്യത്തിൽ...!

അബുദബിയില്‍ സുപ്രധാന മാറ്റമാണ് നാളെ മുതൽ വരാൻ പോകുന്നത്. പ്രവാസികൾക്കെന്നില്ല സ്വദേളികൾക്കെന്നില്ല എല്ലാവരേയും ആദ്യം അൽപ്പം ബുദ്ധിമൂട്ടിലാക്കുന്ന നടപടിക്കാണ് ജൂണ്‍ ഒന്നുമുതല്‍ തുടക്കമാകുന്നത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം അങ്ങനെ നാളെ മുതൽ പ്രാബല്യത്തിവരികാണ്.
2020ല്‍ കൊണ്ടുവന്ന ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നയപ്രകാരമാണ് നിരോധന തീരുമാനം. മലിനീകരണം തടയാനും സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കാനുമാണ് നിരോധനമെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി നേരത്തെ അറിയിച്ചിരുന്നു.മലിനീകരണം കുറച്ച് കാലാവസ്ഥ വ്യതിയാനം നേരിടുക, സുസ്ഥിരത പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പ്ലാസ്റ്റിക് നിരോധനത്തിനുപിന്നിലുള്ളത്.
പുതിയ നിയമം നാളെ മുതൽ നടപ്പില്‍വരുന്നതോടെ പ്ലാസ്റ്റിക് കുപ്പികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് പണം നല്കുന്ന പദ്ധതിയും ഏര്‍പ്പെടുത്തും. ഇത് ആളുകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകും. സംയോജിത മാലിന്യ സംസ്കരണത്തിനായി അബൂദബി പരിസ്ഥിതി ഏജന്‍സി അടുത്തിടെ പുതിയ നിയമം പുറത്തിറക്കിയിരുന്നു.
ഏജന്‍സിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല് നഹ്യാന് അംഗീകാരം നല്‍കിയതാണ് നിയമം. മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാവുന്നത് തടയുക, പരിസ്ഥിതി സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് നടപടി. മാലിന്യനിര്‍മാര്‍ജനം ലളിതമാക്കുന്നതിനൊപ്പം ഈ മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും നിയമം സഹായകമാവും.
ഇത് കൂടാതെ ഇതിനുപുറമെ പ്ലാസ്റ്റിക് കപ്പ് അടക്കം 16 ഉല്പന്നങ്ങളുടെ ഉപയോഗം കുറക്കാനും പരിസ്ഥിതി ഏജന്‍സി ആലോചിക്കുന്നുണ്ട്. 2024 ഓടെ ഒറ്റത്തവണ ഉപയോഗ സ്റ്റിറോഫോം പ്ലേറ്റുകളും കണ്ടെയ്നറുകളും നിരോധിക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. മാലിന്യശേഖരണം, തരംതിരിക്കല്‍, പുനരുപയോഗം, സുരക്ഷിതമായി സംസ്കരിക്കല് തുടങ്ങിയവക്ക് ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുക, അനധികൃതമായ മാലിന്യം നിര്‍മാര്‍ജനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളും നിയമത്തിനു പിന്നിലുണ്ട്.
പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം ജനങ്ങളെ ആദ്യം അൽപ്പം ബുദ്ധിമൂട്ടിക്കുമെങ്കിലും ജനങ്ങള്‍ക്ക് സാധനസാമഗ്രികള്‍ വാങ്ങിക്കുന്നതിനും മറ്റും ബുദ്ധിമുട്ടില്ലാത്തവിധം സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമായ ബദല്‍ സംവിധാനങ്ങൾ ഒരുക്കിക്കഴിഞ്ഞു. കടലാസ് ബാഗുകള്‍, തുണിസഞ്ചികള്‍ തുടങ്ങിയ ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കാനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ റീട്ടെയില്‍ ശൃംഖലകള്‍ നേരത്തെ തുടങ്ങിയിരുന്നു. അതിനാല്‍, നാളെമുതല്‍ നടപ്പാക്കുന്ന പുതിയ ബാഗേജ് രീതികളെ ജനങ്ങള്‍ ഏറ്റെടുക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
നിരോധനത്തെ മറികടക്കാന്‍ സ്ഥാപനങ്ങളും തയാറായിരിക്കുകയാണ്. അബുദബിയിലെ റീട്ടെയില്‍ ഷോപ്പുകളും ഷോപ്പിങ് മാളുകളും മറ്റിതര സ്ഥാപനങ്ങളുമെല്ലാം വിവിധതരം ബാഗുകള്‍ സജ്ജീകരിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസംതന്നെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ചണയില്‍ നിര്‍മിച്ച ബാഗുകള്‍ വിതരണം ചെയ്തിരുന്നു.
ഒരു ചണ ബാഗിന് 7.5 ദിര്‍ഹമാണ് ഈടാക്കുന്നത്. ഇത് പുനരുപയോഗത്തിന് കഴിയുന്നതും ഗുണമേന്മയേറിയതുമാണ്. പേപ്പര്‍ ബാഗുകള്‍, റീ സൈക്കിള്‍ ചെയ്ത പേപ്പര്‍ ബാഗുകള്‍, തുണിസഞ്ചികള്‍, സസ്യങ്ങളുടെയും ചെടികളുടെയും നാരുകളും മറ്റും ഉപയോഗിച്ച് നിര്‍മിച്ച ബാഗുകള്‍ തുടങ്ങിയവയാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. തുണിസഞ്ചികള്‍ക്ക് ഒരു ദിര്‍ഹമാണ് നിലവിലെ വില.പുനരുപയോഗത്തിന് കഴിയുന്ന ബാഗുകള്ക്കെല്ലാം വില ഈടാക്കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























