യുഎഇയില്‍ ഇന്ന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 381 പേര്‍ക്ക്; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത് ചികിത്സയിലായിരുന്ന 389 പേരാണ്

യുഎഇയില്‍ ഇന്ന് 381 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ആരോഗ്യ - പ്രതിരോധ മന്ത്രാലയമാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 389 പേരാണ് രോഗമുക്തരാവുകയുണ്ടായി. ഇന്ന് പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ വലിയ ഇടവേളയ്ക്ക് ശേഷം ഞായറാഴ്ച രാജ്യത്ത് രണ്ട് കൊവിഡ് മരണങ്ങളും തിങ്കളാഴ്ച ഒരു മരണവും റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.
അതേസമയം പുതിയതായി നടത്തിയ 2,05,134 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,08,205 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,91,844 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരാവുകയുണ്ടായി. 2,305 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 14,056 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിൽ കഴിയുന്നത്.
https://www.facebook.com/Malayalivartha

























