ഇനി വരുന്ന നാളുകൾ പ്രവാസികൾക്ക് ആശ്വസിക്കാം; കത്തുന്ന ചൂടിന് തൊഴിലാളികള്‍ക്ക് ആശ്വാസം നല്കാന് ഒമാൻ മന്ത്രാലയം, ജൂണ്‍ മുതല്‍ ആഗസ്റ്റുവരെയുള്ള കാലയളവില്‍ നിര്‍മാണ മേഖലയടക്കം പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വിശ്രമം നല്കാൻ അധികൃതർ! ഉച്ചക്ക് 12.30മുതല്‍ 3.30വരെയുള്ള സമയങ്ങളില്‍ വിശ്രമം നല്കാന് കമ്പനിയും തൊഴില്‍ സ്ഥാപനങ്ങളും ബാധ്യസ്ഥർ

പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത. ഇനിമുതൽ കത്തുന്ന ചൂടിന് തൊഴിലാളികള്‍ക്ക് ആശ്വാസം നല്കാന് മന്ത്രാലയം എല്ലാവര്‍ഷവും പ്രഖ്യാപിക്കാറുള്ള മധ്യാഹ്ന വിശ്രമവേള ബുധനഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുകയാണ്. ഒമാന്‍ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്ക്ള്‍ 16 പ്രകാരമാണ് ജൂണ്‍ മുതല്‍ ആഗസ്റ്റുവരെയുള്ള കാലയളവില്‍ നിര്‍മാണ മേഖലയടക്കം പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വിശ്രമം നല്കാൻ അധികൃതർ തയ്യാറായതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇതുപ്രകാരം പുറത്തുജോലിയിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ഉച്ചക്ക് 12.30മുതല്‍ 3.30വരെയുള്ള സമയങ്ങളില്‍ വിശ്രമം നല്കാന് കമ്പനിയും തൊഴില്‍ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണ് എന്നതാണ്.
അതോടൊപ്പം തന്നെ തൊഴിലാളികളുടെ ആരോഗ്യ-തൊഴില്‍ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതര്‍ മധ്യാഹ്ന വിശ്രമം നല്കാൻ ഒരുങ്ങുന്നത്. വിശ്രമവേള നടപ്പാക്കാന്‍ തൊഴില്‍ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സഹകരണം ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മാത്രമല്ല, ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. വിശ്രമസമയം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ പരാതി നല്‍കുന്നതിന് സംവിധാനം ഒരുക്കിയിരിക്കുകയാണ്. 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരുവര്‍ഷത്തില്‍ കൂടുതല്‍ തടവുമാണ് നിയമലംഘകര്‍ക്കുള്ള ശിക്ഷ എന്നത്.
കൂടത്തെ തൊഴിലാളികള്‍ കനത്തവെയിലിലും തുറസ്സായ സ്ഥലങ്ങളിലും ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയുള്ള സമയങ്ങളില്‍ ജോലി ചെയ്യുന്നതൊഴിവാക്കാന്‍ വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് നാസര്‍ ബിന്‍ അമര്‍ അല്‍ ഹൊസ്നി ചൂണ്ടിക്കാണിക്കുകയുണ്ടായി. വ്യവസ്ഥകള്‍ കൃത്യമായും നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ അടുത്ത മൂന്നുമാസങ്ങളില്‍ പരിശോധന സംഘങ്ങള്‍ തൊഴില്‍ സ്ഥലങ്ങളിലും ഫീല്‍ഡിലും സന്ദര്‍ശനം നടത്തുന്നതായിരിക്കും.
അതേസമയം, രാജ്യത്തിെന്റ വിവിധ ഭാഗങ്ങളില്‍ കനത്ത ചൂടാണ് റിപ്പോർട്ട് ചെയ്തുവരുന്നത്. വരും ദിവസങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍വരെ താപനില ഉയര്‍ന്നേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കയിരിക്കുന്നത്. അമിതമായ ചൂടേറ്റുള്ള ജോലി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടവരുത്തുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍നിന്ന് അപേക്ഷിച്ച് ഈ വര്‍ഷം നേരത്തേയാണ് കനത്ത ചൂട് അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ഇത്തരത്തിലുള്ള ചൂട് ജൂണിലാണ് അനുഭവപ്പെടാറുള്ളത്. ചൂട് കനത്തതോടെ മധ്യാഹ്ന അവധി നേരത്തേ ആക്കണമെന്ന് തൊഴിലാളികള്‍ വിവിധ കോണുകളില്‍നിന്ന് ആവശ്യപ്പെടുകയുമാണ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























