സൗദി വിമാനത്താവളത്തില്‍ നിയന്ത്രണം; ഹജജ് പ്രമാണിച്ചുള്ള വിലക്കുള്ളത് . ജിദ്ദ, യാമ്പു, ത്വായിഫ്, മദീന വിമാനത്താവളങ്ങളിൽ, ജൂണ്‍ 9 മുതല്‍ ജൂലൈ 9 വരെ സന്ദര്‍ശക വിസക്കാര്‍ മറ്റു വിമാനത്താവളങ്ങള്‍ ഉപയോഗിക്കേണ്ടി വരും....

ഹജ്ജ് തിരക്ക് കുറക്കാന്‍ സൗദി വിമാനത്താവളത്തില്‍ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി അധികൃതർ. ജിദ്ദ, യാമ്പു, ത്വായിഫ്, മദീന വിമാനത്താവളങ്ങളിലേക്കാണ് ഹജജ് പ്രമാണിച്ചുള്ള വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ജൂണ്‍ 9 മുതല്‍ ജൂലൈ 9 വരെ സന്ദര്‍ശക വിസക്കാര്‍ മറ്റു വിമാനത്താവളങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നതായിരിക്കും. സൗദി എയര്‍ലൈന്‍സിന്‍റേതാണ് ഈ സര്‍ക്കുലര്‍.
അതോടൊപ്പം തന്നെ ജിദ്ദ, മദീന, യാമ്ബു, ത്വായിഫ് വിമാനത്താവളങ്ങളിലേക്ക് കുടുംബ സന്ദര്‍ശനം ഉള്‍പ്പെടെ എല്ലാ തരത്തിലുമുള്ള വിസിറ്റ് വിസക്കാര്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ വിമാനത്താവളത്തിലേക്ക് ബോര്‍ഡിങ് പാസ് അനുവദിക്കുന്നതല്ല. ഇവക്ക് പകരം റിയാദ് ഉള്‍പ്പെടെ മറ്റു വിമാനത്താവളങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
കൂടത്തെ ഹജ്ജ് പ്രമാണിച്ച് ഇവിടെയുണ്ടാകുന്ന തിരക്ക് കണക്കിലെടുത്താണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇത് സംബന്ധമായി സൗദി എയര്‍ലൈന്‍സ് അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























