വാണിജ്യ കപ്പലിൽ സമുദ്രാതിർത്തിയിലൂടെ സഞ്ചരിക്കവെ നാവികന് ഹൃദയാഘാതം; എയർലിഫ്റ്റ് ചെയ്ത രക്ഷപ്പെടുത്തി ദുബായ് പൊലീസ്, ഹൃദയാഘാതമുണ്ടായത് പ്പൽ ദുബായിയുടെ സമുദ്രാതിർത്തിക്കു പുറത്തായിരുന്നപ്പോൾ...

മസ്സായി ദുബായ് പോലീസ്. വാണിജ്യ കപ്പലിൽ സമുദ്രാതിർത്തിയിലൂടെ സഞ്ചരിക്കവെ ഹൃദയാഘാതമുണ്ടായ നാവികനെ ദുബായ് പൊലീസ് എയർലിഫ്റ്റ് ചെയ്തു രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. 64 കാരനായ പോളിഷ് നാവികനാണ് ദുബായ് പൊലീസിന്റെ സമയോചിത ഇടപെടൽ മൂലം ജീവൻ തിരികെ ലഭിച്ചത്. കപ്പൽ ദുബായിയുടെ സമുദ്രാതിർത്തിക്കു പുറത്തായിരുന്നപ്പോഴാണു ഹൃദയാഘാതമുണ്ടായത് പോലും. എന്നാൽ വിവിരമറിഞ്ഞ പൊലീസ് സേന രക്ഷയ്ക്കായി അതിവേഗം ഓടി എത്തുകയായിരുന്നു.
അതേസമയം നാവികന് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നു കപ്പൽ ജീവനക്കാർ പൊലീസിൽ അറിയിക്കുകയാണ് ഉണ്ടായത്. തിങ്കളാഴ്ച വൈകിട്ട് 6.30 നായിരുന്നു ഇതുസംബന്ധമായി തങ്ങൾക്ക് അറിയിപ്പ് ലഭിച്ചതെന്നു ദുബായ് പൊലീസ് എയർ വിങ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഖൽഫാൻ അൽ മസ്‌റൂയി മാധ്യമങ്ങളോട് പറഞ്ഞു. ഉടൻ തന്നെ പൊലീസ് രക്ഷാപ്രവർത്തനത്തിന് സജ്ജമായിട്ട് എത്തുകയായായിരുന്നു. പോലീസിന്റെ ഈ പ്രവർത്തി വലിയ കയ്യടിയാണ് നേടിക്കൊടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























