വഴിയരികിൽ കാർ പഞ്ചറായി..!!! ഓടിയെത്തിയ ഒരു ഡ്രൈവർ അയാളുടെ വണ്ടിയുടെ സ്പാനറും എടുത്ത് പണി തുടങ്ങി! ഒരു പാകിസ്താനി ആണ്, എന്നെ സഹായിക്കാൻ അയാളുടെ ഡ്യൂട്ടി ടാക്സി അവിടെ പർക് ചെയ്ത വന്നതാണ്... നന്ദി പറയാൻ പറ്റിയില്ലല്ലോ എന്ന് ആലോചിച്ചപ്പോൾ പുള്ളിക്കാരൻ വെള്ളവുമായി വന്നു! വൈറലായി പ്രവാസിയുടെ കുറിപ്പ്

200 രാജ്യക്കാർ ഒരുമിച്ച് ജീവിക്കുന്ന 200 ഭാഷകൾ സംസാരിക്കുന്ന യുഎഇ. ഇവിടെ ഇന്ത്യക്കാരാണെന്നോ, പാകിസ്താനി എന്നോ ബംഗ്ലാദേശി എന്നോ ഒന്നുമില്ല. ഇവർ പ്രവാസികളാണ് എന്നതാണ്. പരസ്പരം താങ്ങായി തണലായി ആശ്വാസമായി നിൽക്കുന്ന പ്രവാസികൾ. അത്തരത്തിൽ പല കഥകൾ കേട്ടിട്ടുണ്ട് എങ്കിലും വീണ്ടും അത് വ്യക്തമാക്കുന്ന മറ്റൊരു അനുഭവം കൂടി പുറത്ത് വരുകയാണ്. വഴിയരികിൽ പഞ്ചറായ കാറുമായി പൊള്ളുന്ന വെയിലിൽ കാത്ത് നിന്ന പ്രവാസിയെ തേടിയെത്തിയ ഒരു പാകിസ്ഥാൻ പൗരൻ. ഡ്യൂട്ടി കാറും പാർക്ക് ചെയ്ത തന്നെ സഹായിക്കാനായി സമയം മാറ്റിവച്ച പ്രവാസിയുടെ അനുഭവം വൈറലാകുകയാണ്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
ഇന്ന് ഓഫീസിൽ ഒരു മീറ്റിങിന് അല്പം ദൃതിയിൽ പോകുമ്പോൾ ആയിരുന്നു പെട്ടെന്ന് വണ്ടിയുടെ ടയർ പണി തന്നത്. അതും ക്ലോക്ക് ടവർ സിഗ്നലിൽ. പെട്ടെന്ന് തന്നെ വണ്ടി സൈഡ് ആകി ഹസർഡ് ബോർഡും വച്ചു സ്റ്റെപ്പിനി ഇടാനുള പണി തുടങ്ങി. നോക്കിയപ്പോൾ വണ്ടിയിൽ ഇരികുന്ന സ്പന്നേർ വീൽ ബോൾട്ട് ആയ് മാച്ച് ആകുനില്ല.
ഇൻഷുറൻസ് കമ്പനി വിളിച്ചപ്പോൾ 1 മണിക്കൂർ വെയിറ്റ് ചെയ്യാൻ. അപ്പോഴാണ് ഒരു ദുബൈ ടാക്ടി ഡ്രൈവർ വന്നു, ടയർ ഗയ എന്ന് പറഞ്ഞു, എന്നോട് മാറി നിക്കൻ പറഞ്ഞു. അയാളുടെ വണ്ടിയുടെ സ്പാനറും എടുത്ത് പണി തുടങ്ങി. ഒരു പാകിസ്താനി ആണ്, എന്നെ സഹായിക്കാൻ അയാളുടെ ഡ്യൂട്ടി ടാക്സി അവിടെ പർക് ചെയ്ത വന്നതാണ്.
പെട്ടെന്ന് തന്നെ ടയർ മാറി തന്നു, ഞാൻ ടയർ ബൂടിൽ വയ്ക്കാൻ പോയി വന്നപ്പോൾ ആള് കാണാനില്ല. ഒരു നന്ദി പറയാൻ പറ്റിയില്ലല്ലോ എന്ന് ആലോചിച്ചപ്പോൾ പുള്ളിക്കാരൻ അടുത്ത cafeteria-യിൽ നിന്നും എനിക്ക് കുടിക്കാൻ ആയി വെള്ളവുമായിട്ട് വരുന്നു. വാക്കുകൾ കൊണ്ട് പറയാൻ ആകില്ല! ഇങ്ങനെയും ആളുകൾ ഉണ്ടോ എന്ന് തോന്നിപ്പോയി.
നമ്മളൊക്കെ പച്ച എന്ന് വിളിക്കുന്ന ഇവർ. ഒരു പ്രശ്നം വരുമ്പോൾ ആരാണോ എവിടെന്നാണോ ഒന്നും നോക്കാറില്ല. അവർക്ക് സഹായിക്കാൻ അവസരം ഉണ്ടെങ്കിൽ അവർ ചെയ്തിട്ടേ പോകുള്ളു. പോകാൻ നേരം ഞാൻ പഴ്‌സിൽ നിന്നും ക്യാഷ് എടുകുന്ന കണ്ടപ്പോൾ ആൾ എന്നെ നിർബന്ധിച്ച് വണ്ടിയിൽ കയറ്റി പറഞ്ഞു. എല്ലാം ക്യാഷ് കൊടുത്ത് വാങ്ങാൻ പറ്റിയാൽ നമ്മൾ മനുഷ്യർ എന്ന് പറഞ്ഞ് നടക്കുന്നത് എന്തിനാ. എനിക്കുള്ളത് എൻ്റെ ദൈവം തരും...... അദ്ദേഹത്തോട് നന്ദി പറഞ്ഞ് ഞാൻ യാത്ര ആയി....
https://www.facebook.com/Malayalivartha

























