ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഉയർത്തെഴുന്നേൽക്കാൻ സൗദി അറേബ്യ; യുഎഇയുടെ റെക്കോഡ് മറികടക്കാൻ മറ്റൊരു ഉഗ്രൻ പ്ലാൻ, ചെങ്കടല്‍ തീരത്ത് സൗദി നിര്‍മിക്കുന്ന നിയോം എന്ന പദ്ധതിയുടെ ഭാഗമായി ലോകത്തെ ഏറ്റവും വലിയ ഇരട്ട ഗോപുരങ്ങള്‍ നിര്‍മിക്കാന്‍ കിരീടാവകാശി, കാണാൻ പോകുന്നത് വമ്പൻ മാറ്റങ്ങൾ....

ഗൾഫ് രാഷ്ട്രങ്ങളിൽ തന്നെ അതിവേഗം വളരുന്ന രാഷ്ട്രമാണ് യുഎഇ. സഞ്ചാരപ്രിയരുടെ പ്രിയപ്പെട്ട നാട്. അതോടൊപ്പം തന്നെ ലോകത്തെ അംബരചുംബികളുടെ നാട് ഏതെന്ന് ചോദിച്ചാല്‍ സംശയം ഇല്ലാതെ തന്നെ പറയാൻ സാധിക്കും അത് യുഎഇയാണ്. അങ്ങനെ ദുബായിലെ കൂറ്റന്‍ കെട്ടിടങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ഏറെ കേട്ടതാണ് നാം. എന്നാല്‍ യുഎഇയുടെ ഈ റെക്കോഡ് വൈകാതെ സൗദി അറേബ്യ മറികടക്കുമോ എന്ന സംശയം ഉയരുകയാണ്. എന്തെന്നാൽ കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ സൗദി പദ്ധതി ഒരുക്കിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
അതായത് ചെങ്കടല്‍ തീരത്ത് സൗദി നിര്‍മിക്കുന്ന നിയോം എന്ന പദ്ധതിയുടെ ഭാഗമായി ലോകത്തെ തന്നെ ഏറ്റവും വലിയ ഇരട്ട ഗോപുരങ്ങള്‍ നിര്‍മിക്കാന്‍ പോകുകയാണ് എന്നാണ് റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സൗദി അറേബ്യയുടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതിയാണ് നിയോം എന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകളാണ് ചർച്ചയായി വരുന്നത്.
അതോടൊപ്പം തന്നെ രാജ്യത്ത് ആള്‍ത്താമസം കുറഞ്ഞ പ്രദേശമാണ് ഇതിനായി സൗദി തിരഞ്ഞെടുത്തിരിക്കുന്നത്. തടസമില്ലാതെ പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണിത് എന്നാണ് അറിയാൻ കഴിയുന്നത്. മാത്രമല്ല, പദ്ധതി പൂര്‍ത്തിയായാല്‍ അധികമാരും ശ്രദ്ധിക്കാതിരുന്ന പ്രദേശത്തിന്റെ രൂപം മാറുകയും ചെയ്യും. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ ഇവിടേക്ക് എത്തുകയും ചെയ്യുന്നതാണ്.
കഴിഞ്ഞ കുറച്ച് നാളുകളായി എണ്ണ വരുമാനം കൂടുതല്‍ കാലം നിലനില്‍ക്കില്ലെന്ന് അറബ് നേതാക്കള്‍ക്ക് ബോധ്യമായിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ഇതര വരുമാന മാര്‍ഗങ്ങള്‍ സൗദി അറേബ്യയും തേടുന്നത്. ഇതിൽ ടൂറിസം മേഖലയാണ് സൗദി കേന്ദ്രീകരിക്കുന്ന ഒന്ന്. ഇതിന്റെ ഭാഗം കൂടിയാണ് നിയോം സിറ്റി എന്നത്. പദ്ധതികളുടെ ഒരുക്കം മന്ദഗതിയിലായതിനാല്‍ നിര്‍മാണം പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് പൊതുവെ കരുതുന്നത്.
കൂടാതെ സൗദിയുടെ മുഖഛായ മാറ്റണമെന്ന് ആഗ്രഹമുള്ള നേതാവാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അദ്ദേഹം കിരീടവകാശിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് നിയോം പദ്ധതി സംബന്ധിച്ച ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഷോപ്പുകളും അപ്പാര്‍ട്ട്‌മെന്റുകളുമെല്ലാം ഉള്‍ക്കൊള്ളുന്ന ജിദ്ദയോട് ചേര്‍ന്ന ഈ പദ്ധതി പ്രദേശം പൂര്‍ണമായും അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകും പ്രവര്‍ത്തിക്കുക എന്നാണ് അറിയാൻ കഴിയുന്നത്.
അതേസമയം ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് 50000 കോടി ഡോളര്‍ ചെലവാണ് നിയോം പദ്ധതിക്കായി സൗദി അറേബ്യ പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുക എന്നതും. ഉയരം കൂടുതല്‍ എന്നത് മാത്രമല്ല നിയോമിലെ നിര്‍ദിഷ്ട കെട്ടിടങ്ങളുടെ പ്രത്യേകത എന്നും ചൂണ്ടിക്കാട്ടുകയാണ് അധികൃതർ. പരപ്പിലും വളരെ വലുതായിരിക്കും. ചെങ്കടല്‍ തീരം മുതല്‍ മരുഭൂമിയിലേക്ക് നീണ്ടു കിടക്കുന്നതാകും കെട്ടിടങ്ങള്‍.
https://www.facebook.com/Malayalivartha

























