സൗദി അറേബ്യയില്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കാൻ ഇന്ത്യന്‍ എംബസി; മത്സരം നടക്കുക ജൂണ്‍ 3 ന് ലോക സൈക്കിള്‍ ദിനത്തിൽ

സൗദി അറേബ്യയില്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ എംബസി. ജൂണ്‍ 3 ന് ലോക സൈക്കിള്‍ ദിനത്തിലാണ് മത്സരം നടക്കുക എന്നാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ എംബസിയുടെ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന സൈക്കിള്‍ റാലിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവർ https://forms.gle/c9z2jMQ2mSPYE8ES8 എന്ന വിലാസത്തില്‍ അപേക്ഷ അയക്കേണ്ടതാണ്. കൂടാതെ റാലിയില്‍ സ്വന്തം സൈക്കിള്‍ ഉപയോഗിക്കണം.
അതേസമയം, അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കുന്നവർക്കെതിരെ കടുത്ത നിർദ്ദേശം നൽകി അധികൃതർ. ഇത്തരത്തിൽ ചെയ്യുന്നവർക്കെത്തിരെ നടപടിയെടുക്കുമെന്ന് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചു. ഇത്തരത്തിൽ ഹജ്ജ് നിർവഹിക്കാൻ ശ്രമം നടത്തി വിരലടയാളം രേഖപ്പെടുത്തുന്നവരെ ഉടൻ നാടുകടത്തുന്നതാണ്. ഇവർക്ക് പുതിയ വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ 10 വർഷത്തെ വിലക്കും ഏർപ്പെടുത്തുന്നതാണ്. ഫാമിലി വിസിറ്റിങ് വിസ താമസരേഖയാക്കി മാറ്റാൻ നിയമം അനുവദിക്കുന്നില്ലെന്നും ജവാസത്ത് അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഹജ്ജ് വിസയിൽ എത്തുന്നവർക്കും വിസ താമസ രേഖയാക്കി രാജ്യത്ത് താമസിക്കുന്നവർക്കും മാത്രമേ ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ അനുമതിയുണ്ടാവൂവെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. ഈ വർഷം ഹജ്ജ് നിർവഹിക്കാനെത്തുന്നവർ കൊവിഡ് വാക്സിൻ മൂന്ന് ഡോസ് പൂർത്തിയാക്കണം എന്നും അധികൃതർ വ്യക്തമാക്കി.
കൂടാതെ വിദേശികളും സ്വദേശികളുമായ 10 ലക്ഷം തീർഥാടകരെയാണ് ഈ വർഷം തന്നെ ഹജ്ജ് നിർവഹിക്കാൻ അനുവദിക്കുകയയെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിക്കുകയുണ്ടായി. സൗദിയിൽ നിന്ന് ഈ വർഷത്തെ ഹജ്ജിന് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങൾ ഉടൻ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























